പാലാ നെല്ലിയാനി നിത്യാരാധനാ മഠാംഗമായ സിസ്റ്റർ സോഫി അഴകത്ത് മേവട (എസ്.എ.ബി.എസ്.) (93) നിര്യാതയായി.
സംസ്കാരം നാളെ (12-08-2025, ചൊവ്വ) ഉച്ചക്ക് 1.30- ന് നെല്ലിയാനി മഠം ചാപ്പലിലെ ശുശ്രൂഷകൾക്ക് ശേഷം മഠം വക സെമിത്തേരിയിൽ.
പരേത അറക്കുളം ഇടവക അഴകത്ത് മേവട കുടുംബാംഗമാണ്. സിസ്റ്റർ സോഫി വടകര, കടുത്തുരുത്തി, മുത്തോലപുരം, കാഞ്ഞിരമറ്റം, ക്രൈസ്റ്റ് ഹാൾ, പൈക, നെല്ലിയാനി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ : സിസ്റ്റർ ബനഡിക്റ്റ് ബി.എസ്., മറിയമ്മ മൈക്കിൾ കരിപ്പാപ്പറമ്പിൽ ചീനിവീട്ടിൽ, ആശ ജോസ് മീനാട്ടൂർ, തോമസ്, വൽസ ജോർജ് മുണ്ടമറ്റം, ജോർജ് തോമസ്, അലോഷ്യസ്, സെലീൻ രാജ് മാളിയേക്കൽ, പരേതരായ ജോസഫ്, ജേക്കബ്, മാത്യൂ, ജോൺ.
0 Comments