നാലമ്പല തീർത്ഥാടനത്തിൽ സജീവമായി സ്കൂൾ വിദ്യാർത്ഥികളും

 

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടനമായി മാറി കഴിഞ്ഞ രാമപുരത്തെ നാലമ്പല ദർശന തീർത്ഥാടനത്തിൽ സ്കൂൾ വിദ്യാർത്ഥികളും സേവന സജ്ജരായി സജീവമാണ്. അവധി ദിവസങ്ങളിൽ നാലമ്പലങ്ങളിലെത്തുന്ന ഭക്തർക്ക് ഔഷധ വെള്ളവും, ബിസ്കറ്റും വിതരണം ചെയ്യുന്ന ഐങ്കൊമ്പ് അംബികാ വിദ്യാഭവനിലെ വിദ്യാർത്ഥികളെ കാണാനാകും .


മണിക്കുറുകൾ ക്യൂ നിന്ന് ക്ഷീണിതരാക്കുന്ന തീർത്ഥാടകർക്ക് വലിയ ആശ്വാസമാണ് ഇവരുടെ കുടിവെള്ള വിതരണം. പ്രത്യേക തയ്യാറാക്കിയ പന്തലിലും. ക്യൂ വിൽ നിൽക്കുന്നവർക്ക് അവിടെ എത്തിച്ചും വിദ്യാർത്ഥികൾ വെള്ളം നൽകുന്നുണ്ട് . കഴിഞ്ഞ അഞ്ച്  വർഷക്കാലമായി ഇവർ എല്ലാ കർക്കിടക മാസത്തിലും ഇവിടെ സേവനത്തിനെത്തുന്നുണ്ട്. 


നാലമ്പല ദർശനത്തിന്  എത്തുന്ന ഭക്തലക്ഷങ്ങൾക്ക്  സ്വാഗതമേകി കൊണ്ടുള്ള മനോഹരമായ ബാനറുകൾ വിവിധ സ്ഥലങ്ങളിൽ പ്രദർശിപ്പിച്ചു കൊണ്ടാണ് രാമപുരത്തെ മറ്റൊരു പ്രധാന വിദ്യാലയമായ സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളും നാലമ്പല ദർശനത്തിൻ്റെ ഭാഗമായി മാറുന്നത്






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments