പുലിയന്നൂർ ക്ഷേത്രം വക കാണിക്ക വഞ്ചി കുത്തിത്തുറന്ന് തുക മോഷ്ടിച്ച സംഭവം .... സ്ഥിരം മോഷ്ടാവായ കരുമാടിയെ പാലാ പോലീസ് പിടി കൂടി
04.08.2025 തീയ്യതി രാത്രി 10 മണിക്കും 05.08.2025 തീയ്യതി വെളുപ്പിനെ 04.00 മണിക്കും ഇടയ്ക്കുള്ള സമയം പാലാ പുലിയന്നൂർ ദേവസ്വം വക ക്ഷേത്രത്തിന്‍റെ റോഡ് സൈഡിലുള്ള കാണിക്കവഞ്ചി കുത്തി തുറന്ന് കാണിക്കവഞ്ചിയിലുണ്ടായിരുന്ന ഉദ്ദേശം 6000/- രൂപയോളം മോഷണം ചെയ്തുകൊണ്ടുപോയ കേസിലെ പ്രതി കരുമാടി എന്നു വിളിക്കുന്ന 35 വയസുള്ള പ്രദീപ് കൃഷ്ണൻ, പാലൊന്നിൽ വീട്, ദേവരുപാറ, പൂച്ചപ്ര, വെള്ളിയാമറ്റം വില്ലേജ് ഇടുക്കി ജില്ല എന്നയാളെ പാലാ പോലീസ് ഇന്നേ ദിവസം (11.08.2025) അറസ്റ്റ് ചെയ്തു.
പാലാ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ SHO പ്രിൻസ് ജോസഫിന്‍റെ യുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ബിജു ചെറിയാൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിജോമോൻ, സിവിൽ പോലീസ് ഓഫീസർമാരായ അനൂപ് സി ജി, ജോസ് ചന്ദർ എന്നിവർ ചേർന്നാണ് പിടികൂടിയത്. ഇയാൾ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ മോഷണ കേസുകളിൽ പ്രതിയാണ്.
0 Comments