കിടങ്ങൂരിലെ അപകടം ഡ്രൈവർ ഉറങ്ങിപ്പോയതാകാം കാരണമെന്ന് നിഗമനം ..... കാറും ടോറസും കൂട്ടിയിടിച്ച് ഒരാൾക്ക് ജീവൻ നഷ്ട്ടപ്പെട്ടിരുന്നു 2പേർക്ക് പരിക്കു പറ്റുകയുമുണ്ടായി


Yes Vartha Follow Up 3

കിടങ്ങൂരിലെ അപകടം ഡ്രൈവർ ഉറങ്ങിപ്പോയതാകാം കാരണമെന്ന് നിഗമനം .....  കാറും ടോറസും കൂട്ടിയിടിച്ച് ഒരാൾക്ക് ജീവൻ നഷ്ട്ടപ്പെട്ടിരുന്നു  2പേർക്ക് പരിക്കു പറ്റുകയുമുണ്ടായി 
 
സ്വന്തം ലേഖകൻ

 കിടങ്ങൂരിൽ കാറും ടോറസും കൂട്ടിയിടിച്ച് ഇടുക്കി രാജാക്കാട് ജോസ്ഗിരി കൊച്ചു മുല്ലക്കാനം ഭാഗം സ്വദേശി ഷാജി സെബാസ്റ്റ്യൻ (58)ആണ് മരിച്ചത്. ഇന്ന്  രാവിലെ ആറരയോടു കൂടിയായിരുന്നു അപകടം. 

പാലാ ഭാഗത്തുനിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർദിശയിൽ വന്ന ടോറസ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഫയർഫോഴ്‌സ്‌ എത്തി കാർ വെട്ടിപ്പൊളിച്ചാണ് ഷാജി സെബാസ്റ്റ്യനെ പുറത്തെടുത്തത്. ഷാജിയുടെ ഭാര്യ ലൈസ ഷാജിക്കും ഡ്രൈവർ രാജാദേവനന്ദനും പരിക്കേറ്റു.


 ഇരുവരെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .കാർ ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
 അപകടത്തിൽ കാറിൻ്റെ മുൻവശം പൂർണമായും തകർന്നു. പരിക്കേറ്റവരെ ആദ്യം  കിടങ്ങൂരെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ചു. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments