ശ്രീധരീയത്തില്‍ ഡോ. എന്‍ പി പി നമ്പൂതിരി ബ്ലോക്ക് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു... ഇന്ത്യ ലോകത്തിന് നൽകിയ വലിയ സംഭാവനയാണ് ആയുർവേദം: ഗവര്‍ണര്‍



ശ്രീധരീയത്തില്‍ ഡോ. എന്‍ പി പി നമ്പൂതിരി ബ്ലോക്ക് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു... ഇന്ത്യ ലോകത്തിന് നൽകിയ വലിയ സംഭാവനയാണ് ആയുർവേദം.

ആയുര്‍വേദ നേത്രചികിത്സയില്‍ ഒരു നൂറ്റാണ്ടോളം നീണ്ട പാര്യമ്പര്യവും ആധുനിക രോഗനിര്‍ണയ സംവിധാനങ്ങളു സമന്വയിപ്പിച്ച കൂത്താട്ടുകുളം ശ്രീധരീയം ആയുര്‍വേദിക് ഐ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ നിര്‍മാണം പൂര്‍ത്തിയായ ഡോ. എന്‍ പി പി നമ്പൂതിരി മെമ്മോറിയല്‍ ബ്ലോക്ക് സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു. മുന്‍മന്ത്രി അനൂപ് ജേക്കബ് എംഎല്‍എ അധ്യക്ഷത വഹിച്ചു. സ്ഥാപകരുടെ സ്മാരകങ്ങളില്‍ ശ്രീധരീയം ചെയര്‍മാന്‍ എന്‍ പി നാരായണന്‍ നമ്പൂതിരി പുഷ്പാര്‍ച്ചന നടത്തി. വൈസ് ചെയര്‍മാന്‍ ഹരി നമ്പൂതിരി ശ്രീധരീയത്തിന്റെ ചരിത്രം പരിചയപ്പെടുത്തി. മാനേജിംഗ് ഡയറക്ടര്‍ എന്‍ പരമേശ്വരന്‍ നമ്പൂതിരി മെമെന്റോകള്‍ കൈമാറി. ചീഫ് ഫിസിഷ്യന്‍ ഡോ. എന്‍ നാരായണന്‍ നമ്പൂതിരി കൃതജ്ഞത രേഖപ്പെടുത്തി.


പുതിയ ബ്ലോക്കിന്റെ താഴത്തെ നിലയില്‍ ഔട്ട്പേഷന്റ് വിഭാഗം, ഒപ്ടോമെട്രി ലാബ്, ഫാര്‍മസി, പ്രൊസീജ്വര്‍ റൂമുകള്‍, സ്പെഷ്യല്‍ കണ്‍സള്‍ട്ടേഷന്‍ റൂമുകള്‍, മീറ്റിംഗ് റൂമുകള്‍, പരിശീലന സംവിധാനങ്ങള്‍ എന്നിവയും രണ്ടാമത്തെ നിലയില്‍ ആധുനിക സൗകര്യങ്ങളുള്ള 80 മുറികള്‍, ബേസ്മെന്റില്‍ കോര്‍പ്പറേറ്റ് ഓഫീസ് എന്നിവയുമാണ് സജ്ജീകരിച്ചിരിക്കുന്നത്. പുതിയ ബ്ലോക്കിനോടു ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള 100 മീറ്റര്‍ ഉയരമുള്ള പുതിയ കൊടിമരത്തില്‍ ഗവര്‍ണര്‍ ദേശീയപതാക ഉയര്‍ത്തി.


ശ്രീധരീയത്തിന് നിലവില്‍ ഇന്ത്യയിലുടനീളമായി 8 ആശുപത്രികളും 13 സ്പെഷ്യാലിറ്റി ക്ലിനിക്കുകളുമായി 21 ശാഖകളുണ്ട്. ആയുഷ് മന്ത്രാലയം സെന്റര്‍ ഓഫ് എക്സലന്‍സായി അംഗീകരിച്ച ഗവേഷണ കേന്ദ്രവും 450ലധികം കിടക്കകളുള്ള ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആയുര്‍വേദ ആശുപത്രിയും ഇതിലുള്‍പ്പെടുന്നു.

ശ്രീധരീയത്തിലെ എൻ.പി.പി. സ്മാരക ബ്ലോക്ക്  സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു .
ശ്രീധരീയം ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ അനൂപ് ജേക്കബ് എംഎല്‍എ അധ്യക്ഷനായി. 


ശ്രീധരീയത്തിൻ്റെ സ്ഥാപകരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയവരുമായ  പരമേശ്വരൻ നമ്പൂതിരി, ത്രിവിക്രമൻ നമ്പുതിരി , ഡോ. എൻ.പി .പി .  നമ്പൂതിരി എന്നിവരെ അനുസ്മരിച്ച് അവരുടെ ചിത്രങ്ങളില്‍ ശ്രീധരീയം ചെയര്‍മാന്‍ എന്‍.പി . നാരായണന്‍ നമ്പൂതിരിയും ഗവർണറും പുഷ്പാര്‍ച്ചന നടത്തി. വൈസ് ചെയര്‍മാന്‍ ഹരി എൻ. നമ്പൂതിരി ശ്രീധരീയത്തിന്റെ ചരിത്രം പരിചയപ്പെടുത്തി. മാനേജിംഗ് ഡയറക്ടര്‍ എന്‍.പരമേശ്വരന്‍ നമ്പൂതിരി,ശ്രീധരീയം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.എസ്. ബിജു പ്രസാദ്, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ശ്രീകാന്ത് പി. നമ്പൂതിരി എന്നിവർ സംസാരിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments