സ്കൂട്ടറിലെത്തിയ യുവാവ് വൃദ്ധയുടെ മാല കവർന്നു.


സ്കൂട്ടറിലെത്തിയ യുവാവ് വൃദ്ധയുടെ മാല കവർന്നു.

കിഴക്കൊമ്പ്  വലിയാരുപ്പ് കവലയിൽ പെട്ടിക്കട നടത്തുന്ന മുളന്താനത്ത് അമ്മുക്കുട്ടി ഗോപാലൻ (75) ൻ്റെ മാലയാണ് കവർന്നത്. 

ഇന്ന്  രാവിലെ 6.15. ഓടെയാണ് കവർച്ച നടത്തിയത്.
ഞായറാഴ്ചയും രാവിലെ 6.15 ഓടെ സ്കൂട്ടറിൽ എത്തിയ ഈ യുവാവ് അഞ്ച് മിനി ഗോൾഡ് ചോദിച്ചു. ഗൂഗിൾ പേ ഉണ്ടോ എന്ന് ചോദിച്ചു.
ഇല്ല എന്ന് പറഞ്ഞപ്പോൾ പണം കൈയിലില്ലന്ന് പറഞ്ഞ് യുവാവ് സ്കൂട്ടറിൽ കയറി പോയി.


തിങ്കളാഴ്ച ഈ യുവാവ് തന്നെ വന്ന് മിനി വിൽസ് ചോദിച്ചു. സിഗററ്റ് എടുക്കാൻ തിരഞ്ഞ സമയത്ത്മേശപ്പുറത്തിരുന്ന സഞ്ചി  എടുത്ത് യുവാവ് മടങ്ങി.സഞ്ചിക്കുള്ളിൽ ചെറിയ പേഴ്സിൽ രണ്ട് പവൻ തൂക്കം വരുന്ന മാലയും ,കുടുംബശ്രീയിൽ ലോൺ അടക്കാൻ കരുതിയിരുന്ന
2,500 രുപ, ടോർച്ച് , എമർജൻസി ലൈറ്റ് എന്നിവ സഞ്ചിയിൽ ഉണ്ടായിരുന്നു.
ഡി. വൈ. എസ്.പി.വി.റ്റി. സാജൻ ൻ്റെ നേതൃത്വ ലുള്ള പോലീസ് അന്വേഷണം ആരംഭിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments