മാളിക കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി... 233 കുടുംബങ്ങൾക്ക് വെള്ളം ലഭിക്കും.


മാളിക കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി... 233 കുടുംബങ്ങൾക്ക് വെള്ളം ലഭിക്കും.

       പൂഞ്ഞാർ ജില്ലാ പഞ്ചായത്ത് ഡിവിഷന്റെ കീഴിൽ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് മാളിക നെടുംന്താനം വാർഡിൽ ഉൾപ്പെടുന്ന 233 കുടുംബങ്ങൾക്കാണ് മാളിക കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായത് മൂലം പ്രയോജനം ലഭിക്കുന്നത്. ജില്ലാ പഞ്ചായത്ത് ഫണ്ട് 45 ലക്ഷം രൂപയും, ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് 10 ലക്ഷം രൂപയും, ഗ്രാമപഞ്ചായത്ത് ഫണ്ട് 1895000 രൂപയും ഉപയോഗിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. 


മാളികയിൽ ടാങ്ക് നിർമ്മിച്ച് വെള്ളമെത്തിച്ച് ടാങ്കിൽ നിന്നും ഗ്രാവിറ്റി ഫ്ലോയിൽ ആണ് ജലം വിതരണം നടത്തുന്നത്. മാളിക നിവാസികളുടെ ചിരകാല അഭിലാഷമാണ് യാഥാർത്ഥ്യമായതെന്നും അഡ്വ. ഷോൺ ജോർജ് ഉദ്ഘാടന കർമ്മം നിർവഹിച്ചുകൊണ്ട് പറഞ്ഞു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ അധ്യക്ഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് മുഖ്യപ്രഭാഷണം നടത്തി. 


ബ്ലോക്ക് മെമ്പർ മിനി സാവിയോ ആശംസകളർപ്പിച്ച് സംസാരിച്ചു, സ്വാഗതം വാർഡ് മെമ്പർ ഓൾവിൻ കെ തോമസ് നിർവഹിച്ചു, തോമസ് ജോസ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, സുശീലാ മോഹൻ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ലിസമ്മ സണ്ണി, ഉഷാകുമാരി, അനുമോൾ,ശാന്റി തോമസ്, ബിജു സെബാസ്റ്റ്യൻ,ഓമന ഗോപാലൻ,ജോസ് ഒട്ടലാങ്കൽ എന്നിവർ സന്നിഹിതരായിരുന്നു


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments