ആർഎസ്എസ് ശതാബ്ദിയുടെ തുടക്കം കുറിച്ചുകൊണ്ട് വിജയദശമിയോടനുബന്ധിച്ച് കോട്ടയം ജില്ലയിൽ 46 സ്ഥലങ്ങളിൽ പഥസഞ്ചലനവും, 94 സ്ഥലങ്ങളിൽ സാംഘികും



ആർഎസ്എസ്  ശതാബ്ദിയുടെ തുടക്കം കുറിച്ചുകൊണ്ട് വിജയദശമിയോടനുബന്ധിച്ച് കോട്ടയം ജില്ലയിൽ 46 സ്ഥലങ്ങളിൽ പഥസഞ്ചലനവും, 94 സ്ഥലങ്ങളിൽ സാംഘികും

നൂറുവർഷം പൂർത്തിയാക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘം അതിന്റെ പിറന്നാൾ ദിനമായ വിജയദശമയോടനുബന്ധിച്ച് ഭാരതമെമ്പാടും  പഥ സഞ്ചലനവും പൊതുപരിപാടികളും  സംഘടിപ്പിക്കുന്നു. 

കോട്ടയം ജില്ലയിൽ ഒക്ടോബർ 1, 2 തീയതികളിൽ ആയിട്ടാണ് ഇവ നടക്കുന്നത്.  


94 സ്ഥലങ്ങളിലായി നടക്കുന്ന പഥസഞ്ചലനത്തിൽ 15000  ഗണ വേഷധാരികൾ പങ്കെടുക്കും.  കൂടാതെ അതിനോട് അനുബന്ധിച്ച് നടക്കുന്ന സാംഘിക്കിൽ (പൊതുരിപാടി) 30000 പേർ പങ്കെടുക്കും.

സംസ്ഥാന കാര്യകാര്യ സദസ്യൻ എസ് സേതുമാധവൻ, വിഭാഗ് സംഘ ചാലക് പി പി ഗോപി, ദക്ഷിണ പ്രാന്ത കാര്യവാഹ് ടി വി പ്രസാദ് ബാബു, ക്ഷേത്രീയ വ്യവസ്ഥാ പ്രമുഖ് കെ വേണു, സംസ്ഥാന സദ്ഭാവനാ പ്രമുഖ് വി മുരളീധരൻ,  സഹ പ്രാന്ത പ്രചാർ പ്രമുഖ് എം സതീശൻ, പ്രാന്ത കലാലയ വിദ്യാർത്ഥി പ്രമുഖ് സി ഐ വിപിൻ, ദക്ഷിണ പ്രാന്ത സഹ സേവാ പ്രമുഖ് ജീ വി ഗിരീഷ്, പ്രാന്ത ബാലവിദ്യാർത്ഥി പ്രമുഖ് ശി വേ ശ്രീനിഷ്,   കെ.കെ വിജയകുമാർ (BMS) അഡ്വ. ജയസൂര്യൻ (BJP), ഇ. എസ്സ് ബിജു (ഹിന്ദു ഐക്യ വേദി) , എൻ. രാജശേഖരൻ, എൻ. നാരായണൻ തുടങ്ങിയ പ്രമുഖ സംഘ വിവിധ ക്ഷേത്ര കാര്യകർത്താക്കൾ കോട്ടയം സംഘ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കും. 

റിട്ടയേഡ് ജഡ്ജ് ആർ നാരായണൻ, മംഗളം എഡിറ്റർ രാജേഷ് മുളക്കുളം, പ്രമുഖ മാധ്യമപ്രവർത്തകൻ വടയാർ സുനിൽ, റിട്ട. വിംഗ് കമാൻഡർ ഇന്ത്യൻ എയർ ഫോഴ്സ്  പി എസ് രവീന്ദ്രൻ നായർ, റിട്ട. ലെഫ്റ്റനന്റ് കേണൽ  സുനിൽ എസ് പിള്ള, ഹോണ. ഫ്ലൈറ്റ് ലെഫ്റ്റ്. കെ ജെ കളപ്പുരക്കൽ,റിട്ട. കമാന്റന്റ് സി എ എസ് എഫ് തുളസി നന്ദൻ, റിട്ട ഹെഡ്മാസ്റ്റർ എം എം എബ്രഹാം, ഭരതർ മഹാസഭ ഭരണങ്ങാനം താലൂക്ക് യൂണിറ്റ് സെക്രട്ടറി എം ആർ ഷാജി, റിട്ട എ ഇ ഒ. സി ടി പ്രസന്നകുമാരി വിളക്കിത്തല നായർ സമാജം സംസ്ഥാന സമിതി അംഗം അഡ്വക്കേറ്റ് ടി ടി ബിജു,  തുടങ്ങിയതുടങ്ങിയ പ്രമുഖർ അധ്യക്ഷനായി വിവിധ പരിപാടികളിൽ പങ്കെടുക്കും. 


പരിപാടിയോടനുബന്ധിച്ച് കേരളത്തിലെ സംഘപ്രവർത്തനത്തിന്റെ വികാസ ചരിത്രം വിവരിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘം കേരളത്തിൽ എന്ന പുസ്തകത്തിന്റെ ആദ്യഭാഗത്തിന്റെ പ്രകാശനം പരിപാടികളിൽ നടക്കും.


 ശതാബ്ദി പരിപാടികളുടെ ഭാഗമായി നടക്കുന്ന 'ഹർ ഘർ സമ്പർക്ക്' എന്ന മഹാസമ്പത്തിന് 2025 ഒക്ടോബർ അഞ്ചിന് എല്ലാ സ്ഥാനീയ തലങ്ങളിലും തുടക്കം കുറിക്കും



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments