ആഗോള അയ്യപ്പ സംഗമം; ഹൈക്കോടതി ദേവസ്വം ബഞ്ച് സെപ്തംബർ 9 ന് വാദം കേൾക്കും.



ആഗോള അയ്യപ്പ സംഗമം; ഹൈക്കോടതി ദേവസ്വം ബഞ്ച് സെപ്തംബർ 9 ന് വാദം കേൾക്കും. 

സർക്കാർ സെപ്തംബർ 20 ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള ശബരിമല ആഗോള അയ്യപ്പ സംഗമത്തിനെതിരെ ഹൈന്ദവീയം ഫൗണ്ടേഷൻ കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജ്ജി ഓണക്കാല അവധിക്ക് ശേഷം ദേവസ്വം ബഞ്ച് പരിഗണിക്കുമെന്ന് വെക്കേഷൻ ബെഞ്ച് പറഞ്ഞു.


ആഗോള സംഗമം സംബന്ധിച്ചു സംസ്ഥാന സർക്കാരോ ദേവസ്വം ബോർഡോ അവസാന തീരുമാനം എടുത്തിട്ടില്ലെന്നും യാതൊരു ഉത്തരവുകളും പുറപ്പെടുവിച്ചിട്ടില്ലെന്നും വെറും ചർച്ചകൾ മാത്രമേ നടക്കുന്നുള്ളൂവെന്നും കോടതിയുടെ ചോദ്യത്തിന് മറുപടിയായി പ്രോസിക്യൂഷൻ അറിയിച്ചു.

ഹൈന്ദവീയം ഫൗണ്ടേഷന് വേണ്ടി അഡ്വ. കൃഷ്ണരാജ് ഹാജരായി.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments