എൻ.എസ്എസ് നിലപാടിനെ ബഹുമാനത്തോടെ കാണുന്നുവെന്ന് തിരുവഞ്ചൂർ ........ എൻ. എസ്. എസിന് ആരുമായും ഒത്തു തീർപ്പ് ചർച്ചയുടെ ആവശ്യമില്ലെന്ന് സുകുമാരൻ നായർ
ശബരിമല കൃത്യമായ നിലപാട് എൻ.എസ്.എസിനുണ്ടെന്ന് തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി . കോൺഗ്രസ്സ് - എൻ. എസ്. എസ് ബന്ധം പണ്ടേ നല്ല രീതിയിൽ .മധ്യസ്ഥ ചർച്ച ആവശ്യമില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. മാധ്യമങ്ങൾവ്യാഖ്യാനിച്ച് അകൽച്ച ഉണ്ടാക്കരുതെന്നും തിരുവഞ്ചൂർ പറഞ്ഞു.
ഇതേ സമയം ആരുമായും ഒത്തുതീർപ്പ് ചർച്ചയുടെ ആവശ്യം എൻ. എസ്. എസിനില്ലെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു.
ആരുമായും രാഷ്ട്രീയം സംസാരിച്ചിട്ടില്ല കോൺ ഗ്രസ് നേതാക്കളുടേത് വ്യക്തിപരമായ സന്ദർശനം.വന്നവർ അതിന് ചുമതലപ്പെട്ടവരല്ല. പ്രതിഷേധങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ മുതലെടുപ്പുകാരാണ് ' എൻ എസ്. എസ്. നിന്നിടത്തു തന്നെ നിൽക്കുന്നു. മാറിയത് ആരാണെന്ന് അറിയാമല്ലോയെന്നും സുകുമാരൻ നായർ പറഞ്ഞു.





0 Comments