തീക്കോയി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. സെപ്റ്റംബർ 4 വരെയാണ് ഓണച്ചന്ത. നാടൻ പച്ചക്കറികൾ ന്യായവിലയ്ക്ക് ഓണ വിപണിയിൽ ലഭ്യമാണ്.
കുടുംബശ്രീ ചെയർപേഴ്സൺ ഷേർളി ഡേവിഡിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഓണച്ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മാജിതോമസ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, നജ്മ പരിക്കോച്ച്,രതീഷ് പി എസ് കുടുംബശ്രീ വൈസ് ചെയർപേഴ്സൺ റീത്താമ്മ എബ്രഹാം,
സി ഡി എസ് മെമ്പർമാർ,കുടുംബശ്രീ അക്കൗണ്ടന്റ് അനില പി ആർ,മെമ്പർ സെക്രട്ടറി ആകാശ് ടോം, ആർ പി മാർ,എം ഇ സി മാർ തുടങ്ങിയവർ പങ്കെടുത്തു
0 Comments