ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി ഗാർഡുമാരുടെ 18 ഒഴിവ്: കൂടിക്കാഴ്ച സെപ്റ്റംബർ 11 ന്


ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി ഗാർഡുമാരുടെ 18 ഒഴിവ്: കൂടിക്കാഴ്ച സെപ്റ്റംബർ 11 ന്
 
ഗുരുവായൂർ  ക്ഷേത്രത്തിലും ദേവസ്വം സ്ഥാപനങ്ങളിലും ഒഴിവുള്ള സെക്യുരിറ്റി ഗാർഡ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്‌ച സെപ്റ്റംബർ 11 വ്യാഴാഴ്ച     രാവിലെ 10ന് ദേവസ്വം ഓഫീസിൽ നടത്തും.
 സൈനിക - അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്നും വിരമിച്ച, ഈശ്വരവിശ്വാസികളായ ഹിന്ദുക്കൾക്ക് അപേക്ഷിക്കാം.പ്രതിമാസ വേതനം 21175 രൂപ.


 2025ജനുവരി ഒന്നിന് 60 വയസ് കവിയരുത്.  ആരോഗ്യ ദൃഢഗാത്രരും നല്ല കാഴ്ചശക്തിയുള്ളവരുമായിരിക്കണം. കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നവർ ജാതി, വയസ്സ്,യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ, ഡിസ്ചാർജ് സർട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന  അസൽ രേഖകളും അവയുടെ പകർപ്പും (മൊബൈൽ ' ഫോൺ നമ്പറും രേഖപ്പെടുത്തണം) ഉൾപ്പെടെയുള്ള
ബയോഡാറ്റയും ഹാജരാക്കണം. 


അപേക്ഷയോടൊപ്പം ഡിസ്ചാർജ് സർട്ടിഫിക്കറ്റിൻ്റെ പകർപ്പ്, സബ്ബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനിൽ നിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റ്, അസിസ്റ്റൻറ് സർജനിൽ കുറയാത്ത ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി സെപ്റ്റംബർ 11 ന്  രാവിലെ 8.30ന് തന്നെ ദേവസ്വം കാര്യാലയത്തിൽ എത്തിച്ചേരണം. വിശദ വിവരങ്ങൾ 0487-2556335, 
Extn-251,248,235 എന്ന നമ്പറിൽ ലഭിക്കും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments