നാട്ടുകാർക്ക് ഗുണം വരുത്താനല്ല ....... കമ്മീഷൻ അടിച്ചുമാറ്റാ നാണ് കടനാട് പഞ്ചായത്ത് സമിതിയുടെ ലക്ഷ്യമെന്ന് ബി ജെ പി


നാട്ടുകാർക്ക് ഗുണം വരുത്താനല്ല .......
കമ്മീഷൻ അടിച്ചുമാറ്റാ നാണ് കടനാട് പഞ്ചായത്ത് സമിതിയുടെ  ലക്ഷ്യമെന്ന് ബി ജെ പി

ജനങ്ങളെ സേവിക്കാനല്ല കടനാട് പഞ്ചായത്ത് ഭരണസമിതിയുടെ  ലക്ഷ്യമെന്നും കോൺട്രാക്ടർ മാരിൽ നിന്നും പണം അടിച്ചു മാറ്റുന്ന പ്രക്രിയ മാത്രമാണ് പഞ്ചായത്തിൻ്റെ ലക്‌ഷ്യമെന്നും ബി ജെ പി യുടെ  ആരോപണം.


കടനാട് പഞ്ചായത്തിലെ വാളികുളം, എലിവാലി എന്നിവിടങ്ങളിൽ ഒരു സുരക്ഷമാനദണ്ഡവും പാലിക്കാതെയാണ്. ഫണ്ട് അടിച്ചുമാറ്റൽ പ്രക്രിയ തുടങ്ങിയിരിക്കുന്നത്. PWD റോഡിൽ റോഡിൻ്റെ നടുക്കുനിന്ന് 15 മീറ്റർ അകലമോ റോഡ് സൈഡിൽ നിന്ന് 7 മീറ്റർ അകലമോ സ്ഥിരമായ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കാൻ വേണമെന്നിരിക്കേയാണ് അനധികൃതപ്പണി നടക്കുന്നതെന്ന് ബി.ജെ. പി. കുറ്റപ്പെടുത്തുന്നു. 



റോഡ് അരികിൽ നിന്ന് കാൽ നട യാത്രക്കാരുടെ സുരക്ഷയും വാഹനങ്ങളുടെ കാഴ്ചയും ഉറപ്പാക്കുന്ന വിധത്തിൽ 2  - 3 മീറ്റർ എങ്കിലും ഉള്ളിലേക്ക് മാറ്റി വെയ്റ്റിംഗ് ഷെഡ് സ്ഥാപിക്കണമെന്നും, എലിവാലി പള്ളികോപ്ലക്സ് മറയ്ക്കുന്ന രീതിയിൽ പണിയാൻ തുനിയരുതെന്നും ബി ജെ പി കടനാട് പഞ്ചായത്ത് അദ്ധ്യക്ഷൻ ജോഷി അഗസ്റ്റിൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments