ബെംഗളൂരു ആചാര്യ നഴ്സിംഗ് കോളേജിൽ ഓണാഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു. ആദിത്യ എന്ന വിദ്യാർത്ഥിക്കാണ് കുത്തേറ്റിരിക്കുന്നത്. സംഭവത്തിൽ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിലാണ് കുത്തേറ്റത്. സുഹൃത്ത് സാബിത്തിനും സംഘർഷത്തിൽ പരിക്കുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരുന്നതായി പൊലീസ് അറിയിച്ചു.
0 Comments