അരുവിത്തുറ കോളേജിൽ കെമിസ്ട്രി അസോസിയേഷൻ ഉദ്ഘാടനവും പൂർവ്വ അധ്യാപക എൻഡോവ്മെൻ്റ് വിതരണവും സംഘടിപ്പിച്ചു.
അരുവിത്തുറ സെന്റ് ജോർജ് കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കെമിസ്ട്രി അസോസിയേഷൻ ഉദ്ഘാടനവും പൂർവ്വ അധ്യാപക എൻഡോവ്മെന്റ് വിതരണവും നടത്തി. കെമിസ്ട്രി വിഭാഗത്തിലെ മുൻ അധ്യാപിക സി. അന്നമ്മ കെ.വി. അസോസിയേഷൻ ഉദ്ഘാടനവും എൻഡോവ്മെന്റ് വിതരണവും നിർവഹിച്ചു.
വിദഗ്ദ്ധ പ്രഭാഷണവും വൈവിധ്യമാർന്ന കലാ പരിപാടികളും പരിപാടിക്ക് നിറവും ഊർജ്ജവും നൽകി. കോളേജ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ അധ്യക്ഷയായ ചടങ്ങിൽ കെമിസ്ട്രി വിഭാഗം മേധാവി ഡോ. ഗ്യാബിൾ ജോർജ്, അധ്യാപിക ഡോ. ജയിന്‍ മരിയ തോമസ്, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
0 Comments