രാമപുരത്ത് പുതിയ പാറമടകളോ ....? ഞങ്ങൾക്കറിയില്ല !!!
രാമപുരം ഗ്രാമപഞ്ചായത്തിൽ യു.ഡി. എഫ് ന് ലഭിക്കുന്ന ജനപിൻതുണയും രാഷ്ട്രീയമേൽക്കൈയും കണ്ട് വിറളിപിടിച്ച്, പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ച് എൽ. ഡി. എഫ്. നടത്തിയ ആരോപണങ്ങൾ അപഹാസ്യമാണെന്ന് പഞ്ചായത്ത് ഭരണ നേതൃത്വവും യു.ഡി. എഫ്. നേതാക്കളും പാലാ പ്രസ്സ് ക്ലബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു ....... വീഡിയോ ഈ വാർത്തയോടൊപ്പം
സ്വന്തം ലേഖകൻ
പഞ്ചായത്ത് വോട്ടേഴ്സ‌് ലിസ്റ്റിൽ പേര് ചേർക്കുന്നതും ഒഴിവാക്കുന്നതു മായ നടപടികൾ UDF നേതൃത്വം കൃത്യമായി ചെയ്യുന്നത് തിരിച്ചറിഞ്ഞ് തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിടാൻ പോകുന്ന പരാജയത്തിന് മുൻകൂർജാമ്യം നേടാൻ മാത്രമാണ് യഥാർത്ഥ്യമില്ലാത്ത ഇപ്പോഴത്തെ ആരേപണങ്ങൾ.
UDF നിലപാട് മൂലം പഞ്ചായത്തിൽ യാതൊരുവിധ വികസനങ്ങളും ഉണ്ടായിട്ടില്ല. എന്തിനെങ്കിലും കാലതാമസമോ പോരായ്മയോ വന്നിട്ടുണ്ടങ്കിൽ അതിനു കാരണം സർക്കാർ നിലപാടുകളാണ്.
നാല് വർഷത്തിനിടയ്ക്ക് 8 പഞ്ചായത്ത് സെക്രട്ടറിമാർ മാറി മാറി വന്നി ട്ടുണ്ട്. നിലവിൽ പഞ്ചായത്തിൽ സെക്രട്ടറിയില്ലന്നു മാത്രമല്ല ചാർജ്ജുളള അസി. സെക്രട്ടറിയ്ക്ക് ഡിജിറ്റൽ സിഗ്നേച്ചർ അനുവദിച്ചു കിട്ടിയിട്ടുമില്ല.
വികസനകാര്യങ്ങളിൽ യാതൊരു എതിരഭിപ്രായവും വിവോജിപ്പും നാളി തുവരെ രേഖപ്പെടുത്താത്ത LDF മെമ്പർമാർ ഭരണകാലാവധിയുടെ അവ സാന മൂഹൂർത്തത്തിൽ ഇല്ലാക്കഥകളും ആരേപണങ്ങളുമായി വരുന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യം മാത്രമാണ്.
സ്പ്‌പിൽ-ഓവർ വർദ്ധിച്ചതും പദ്ധതി ചിലവ് തുക കുറഞ്ഞതും UDF ൽ നിന്നും കൂറുമാറി LDF ൻ്റെ പ്രസിഡൻ്റായി ഷൈനി സന്തോഷ് ഭരിച്ച കാലഘട്ടത്തിലാണ്. തന്നെയുമല്ല പഞ്ചാ: വൈസ് പ്രസിഡൻ്റ് ധനകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാനും കേരളാ കോൺഗ്രസ് മാണി വിഭാഗം മണ്ഡലം പ്രസിഡന്റുമായ സണ്ണി അഗസ്റ്റിൻ പൊരുന്നക്കോട്ടുമാണ്.
UDF ഭരണസമയത്ത് 2023-2024 ൽ പദ്ധതിചിലവ് 85% വും 2024-2025 ൽ 92.07% വുമാണ്. ഏകദേശം 300 ന് മുകളിലും ശരാശരി പദ്ധതികളുളള പഞ്ചായത്തുകൂടിയാണിത്. പദ്ധതി ചിലവിൽ വളരെ താഴെയാണുന്നുള്ള ആരേപണം തെറ്റാണ്.
വീഡിയോ ഇവിടെ കാണാം 👇👇👇
പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന പൗരസേവനങ്ങൾക്ക് കാലതാമസം നേരിടുന്നുണ്ടങ്കിൽ സർക്കാരിൻ്റെ തലതിരിഞ്ഞ IT നയങ്ങൾ. ILGMS എന്ന സോഫ്റ്റ്‌വെയറിൽ പഞ്ചായത്തിൽ നിന്നുള്ള സേവനങ്ങൾ നൽകി വന്നി രുന്ന സ്ഥാനത്ത് കെ-സ്‌മാർട്ട് സോഫ്റ്റ് വെയർ സിസ്റ്റത്തിലേയ്ക്ക് മാറിയ തിൻ്റെ ഫലമായി 3 മാസം പൊതുജനങ്ങൾക്ക് സേവനം ലഭിയ്ക്കാതായി. അത് പഞ്ചായത്ത് ഭരണസമിതിയുമായി യാതൊരു ബന്ധവുമില്ല. ഉദ്യോഗ സ്ഥർക്കും പൊതുജനങ്ങൾക്കും ധാരണയില്ലാത്ത കെ-സ്‌മാർട്ട് സോഫ്റ്റ വെയർ അടിച്ചേൽപ്പിച്ചതിലൂടെ സാധാരണക്കാർക്ക് പഞ്ചായത്തിൽ ഒരു അപേ ക്ഷയോ പരാതിയോ സൻകണമെങ്കിൽ മിനിമം 50 രൂപ മുടക്കേണ്ടി വരുന്നു. 2019 ൽ ബൈജു ജോൺ പ്രസിഡൻ്റായിരുന്ന കാലത്താണ് കടുത്തജലക്ഷാമമുള്ള നെല്ലാപ്പാറയിൽ ടോയ്ലറ്റ് സമുച്ഛയം നിർമിക്കാനുള്ള തീരുമാനമെടു ത്തത്. അത് തന്നെ വാഗ്ദാനം ചെയ്‌ത പണം ശുചിത്വമിഷൻ നൽകിയിട്ടി ല്ല. എന്നിട്ടും ലക്ഷങ്ങൾ രൂപമുടക്കി പഞ്ചായത്ത് പണി പൂർത്തീകരിചചിട്ടു ണ്ട്. ഉടൻ തുറന്നു പ്രവർത്തിക്കും.
കമ്മ്യൂണിറ്റിഹാളിൽ പ്ലാസ്റ്റിക് മാലിന്യം നിറച്ചത് LDF പ്രസിഡന്റ് ഭരിച്ച സമയത്താണ്. എങ്കിലും 45 ലക്ഷം രൂപ മുടക്കി MCF ൻ്റെ പണി പൂർത്തീക രിച്ച് കമ്മ്യൂണിറ്റിഹാളിൽ നിന്നും പ്ലാസ്റ്റിക് മാറ്റി കൊണ്ടിരിക്കുന്നു.
പഞ്ചായത്ത് റോഡുകൾ തകർന്നത് ജലജീവൻമിഷൻ പ്രവർത്തന ത്തിന്റെ ഭാഗമാണ്. ജലസേചന വകുപ്പുമന്ത്രിയുടെ സ്വന്തം പഞ്ചായത്താ യിട്ടും മന്ത്രിയുടെ സ്വന്തം പാർട്ടിനേതാവ് പഞ്ചായത്ത് വൈസ്പ്രസിഡന്റ് യിരിക്കെ പഞ്ചായത്തിലെ ജലജീവൻ പ്രവർത്തനം അവതാളത്തിലാണ്.
2 പാറമടകൾക്ക് കൂടി ലൈസൻസ് നൽകിയെന്നും കൂടാതെ 12 മട കൾക്ക് കൂടി NOC കൊടുത്തതായുള്ള അവ്യക്തമായ ആരേപണം ദുരൂഹ മാണ്. 12 മടകളുടെ പേരും, NOC പേപ്പറുകളും പത്രസമ്മേളനം നടത്തിയ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അറിയാതെ പോയതെന്താണ്.
പാഠമട ലൈസൻസ്' കൊടുക്കുന്നതിൽ പഞ്ചായത്തിന് അധികാരമി ല്ലാത്ത കെ.സ്വിഫ്റ്റ് നിയമത്തിൻ്റെ ഫലമായാണ് രണ്ട് മടകൾക്ക് ലൈസൻസ് ലഭിച്ചത്. കെ.സ്വിഫ്റ്റ് നിയമം വരുന്നതിനു മുൻപ് അനധികൃതമായി പാറമ ടക്ക് ഒത്താശ ചെയ്‌ത് അഴിമതി നടത്തി പ്രസിഡൻ്റ്സ്ഥാനം രാജിവച്ച ബൈജു ജോൺ പുതിയ പാറമട അഴിമതി ആരേപണമുന്നയിക്കുന്നതിൽപരം അപ ഹാസ്യതയെന്താണെന്നുള്ളത്
രാമപുരത്തിനാകമാനം ദോഷകരമായ പ്ലൈവുഡ് ഫാക്‌ടറിക്കെതിരെ ഹൈക്കോടതിയിൽ വരെ കേസ് നടത്തി ഉറച്ച നിലപാട് UDF ഭരണസമിതി സ്വീകരിക്കുമ്പോൾ രഹസ്യമായി ഫാക്‌ടറിക്കുവേണ്ടി നിലകൊള്ളുന്നതും ഫാക്ട റിക്ക് ആവശ്യമായ സഹായനിലപാട് സ്വീകരിക്കുന്നതും കേരളകോൺഗ്രസ് മാണി വിഭാഗം നേതാക്കളാണെന്നും ലിസമ്മ മത്തച്ചൻ, ആൽബിൻ അലക്സ്, സൗമ്യ സേവ്യർ മനോജ് ജോർജ്, റോബി തോമസ്', ജോഷി ജോസഫ്
രജിത റ്റി. ആർ, സണ്ണി കാര്യപ്പുറം, പി.ജെ.മത്തച്ചൻ പുതിയിടത്തു ചാലി, എം.പി. കൃഷ്ണൻനായർ, സി.ജി. വിജയകുമാർ എന്നിവർ പറഞ്ഞു.
0 Comments