ഡോ. സി. റ്റി. കൊട്ടാരത്തിന് ആത്മശാന്തി നേർന്നു പിൻമുറക്കാർ


പ്രവിത്താനം സെന്റ് മൈക്കിൾസ് ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്ററും ലോകം അറിയുന്ന വിദ്യാഭ്യാസ വിചക്ഷനും ആയിരുന്ന റവ. ഡോ. സി. റ്റി. കൊട്ടാരത്തിലിന്റെ വേർപാടിന്റെ ഇരുപത്തഞ്ചാം വർഷത്തിൽ അദ്ദേഹത്തിന്റെ കല്ലറയിൽ പുഷ്പങ്ങൾ അർപ്പിച്ച് സ്കൂളിലെ അധ്യാപകർ പ്രാർത്ഥിച്ചു.

1942 ൽ സ്കൂളിന്റെ ഹെഡ്മാസ്റ്റർ ആയി എത്തിയ അദ്ദേഹത്തിന്റെ കാലത്താണ് പ്രവിത്താനം സെന്റ് മൈക്കിൾസ് അഭൂതപൂർവ്വമായ വളർച്ച കൈവരിച്ചത്. സ്കൂളിൽ നിന്നും ആദ്യമായി കുട്ടികൾ പൊതു പരീക്ഷക്കിരുന്ന 1949 ൽ തന്നെ വിജയ ശതമാനത്തിൽ സ്കൂളിനെ സംസ്ഥാനത്ത് ഒന്നാമതെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. തുടർന്ന് 1955 ൽ  എസ്.എസ്.എൽ.സി.  പരീക്ഷയിൽ  സ്കൂൾ 100% വിജയം കരസ്ഥമാക്കി.


 ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന വിദ്യാഭ്യാസ സമ്മേളനങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഡോ. സി. റ്റി. കൊട്ടാരം പങ്കെടുക്കുകയുണ്ടായി.1960 ൽ ഇന്ത്യയിലെ മികച്ച അധ്യാപകനുള്ള അവാർഡ് രാഷ്ട്രപതിയിൽ നിന്നും അദ്ദേഹത്തിന് ലഭിച്ചു.


 മാതൃകാ അധ്യാപകനും കരുത്തുറ്റ ഭരണാധികാരിയുമായിരുന്ന കൊട്ടാരത്തിലച്ചന്റെ കല്ലെറിയല്ലെത്തി പ്രാർത്ഥിക്കാൻ സാധിച്ചത് സുകൃതമായാണ് അധ്യാപകർ കരുതുന്നത്. സ്കൂളിൽ ഓണപ്പൂക്കൾ ഒരുക്കാൻ കൃഷി ചെയ്ത ചെണ്ടുമല്ലികളിൽ വിരിഞ്ഞ ആദ്യത്തെ പൂക്കൾ കല്ലറയിൽ സമർപ്പിച്ചാണ് അധ്യാപകർ  അദ്ദേഹത്തിന് ആത്മശാന്തി നേർന്ന് പ്രാർത്ഥിച്ചത്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments