മാരക ലഹരി ഇനത്തിൽപ്പെട്ട LSD സ്റ്റാമ്പും 20 ഗ്രാം ഗഞ്ചാവുമായി യുവാവിനെ കുറവിലങ്ങാട് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി



മാരക ലഹരി ഇനത്തിൽപ്പെട്ട LSD സ്റ്റാമ്പും 20 ഗ്രാം  ഗഞ്ചാവുമായി യുവാവിനെ കുറവിലങ്ങാട് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി

  ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കുറവിലങ്ങാട് എക്സൈസിന്റെ നേതൃത്ത്വത്തിൽ  എം സി റോഡിൽ  നടത്തിയ വാഹന പരിശോധനയിൽ വെളിയന്നൂർ വില്ലേജിൽ മോനിപ്പള്ളിക്കരയിൽ വെട്ടിക്കൽ വീട്ടിൽ  ജെഫിൻ ജോമോൻ (25വയസ്) കൂട്ടുകാർക്ക് വിൽപ്പനക്കായി കൊണ്ടുവന്ന മാരക ലഹരി വസ്തുവായ LSD സ്റ്റാമ്പും 20 ഗ്രാം ഗഞ്ചാവും ടിയാൻ   സഞ്ചരിച്ചിരുന്ന സുസുക്കി  ആക്സസ് വാഹനവും പിടികൂടി കേസ് രജിസ്റ്റർ ചെയ്തു. 


കൂടാതെ 4 ഗ്രാം ഗഞ്ചാവ് കൈവശം വച്ച കുറ്റത്തിന് കുറവിലങ്ങാട് പോങ്ങോലിൽ വീട്ടിൽ റെജി മകൻ ജോയൽ റെജിയേയും(21 വയസ്) കുറവിലങ്ങാട് എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ പിടികൂടി . റെയ്ഡിൽ കുറവിലങ്ങാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാഹുൽ രാജിനോടൊപ്പം അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ജോഷി യു എം.,  ബിജു വർഗ്ഗീസ് പ്രിവൻ്റീവ് ആഫീസർമാരായ രതീഷ് കുമാർ P, മഹാദേവൻ എം.എസ്സ്, സുമോദ് PS,  വേണുഗോപാൽ K ബാബു, സിവിൽ എക്സൈസ് ആഫീസർമാരായ വിനു R, രാഹുൽ നാരായണൻ, വനിതാ സിവിൽ എക്സൈസ് ആഫീസർ ആര്യാ പ്രകാശ് എന്നിവർ പങ്കെടുത്തു. 


ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച്  പട്രോളിങ്ങും രാത്രികാല വാഹന പരിശോധനകളും രഹസ്യ നിരീക്ഷണങ്ങളും ശക്തമാക്കുമെന്നും പോലീസ്, റവന്യു , ഫുഡ്ഡ് ആൻ്റ് സേഫ്റ്റി തുടങ്ങിയ വിവിധ ഡിപ്പാർട്ട്മെൻ്റുമായി ചേർന്ന് കമ്പയിൻ റെയ്ഡുകൾ നടത്തുമെന്നും നടത്തുന്നതാണന്നും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.  

ഓണം സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചതിന് ശേഷം കുറവിലങ്ങാട് എക്സൈസിന്റെ നേതൃത്വത്തിൽ ഇതുവരെ 12 അബ്കാരി കേസുകളും 11 എൻ.ഡി.പി.എസ് കേസുകളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.  പൊതുജങ്ങൾ വ്യാജ മദ്യം -ലഹരി വസ്തുക്കൾ സംബന്ധിച്ച വിവരങ്ങൾ പരാതികൾ 9400069520 ,
04822231882 എന്നീ നമ്പരുകളിൽ  അറിയിക്കേണ്ടതാണ്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments