കുന്നംകുളം കസ്റ്റഡി മർദനം: പ്രതികളായ പൊലിസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ഡിഐജിയുടെ ശുപാർശ.
കുന്നംകുളം പൊലിസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിൽ വെച്ച് അതിക്രൂരമായി മർദിച്ച കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലിസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ശുപാർശ.
തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ, ഉത്തരമേഖല ഐജിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് സസ്പെൻഡ് ചെയ്യാൻ നിർദേശിച്ചത്.
കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാൽ സസ്പെൻഷൻ അനിവാര്യമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
നിലവിലെ അച്ചടക്ക നടപടികൾ പുനഃപരിശോധിക്കാനും ഡിഐജി നിർദേശിച്ചു.
2023 ഏപ്രിൽ 5-ന് യൂത്ത് കോൺഗ്രസ് ചൊവന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ കുന്നംകുളം പൊലിസ് സ്റ്റേഷനിൽ വച്ച് ക്രൂരമായി മർദിച്ചുവെന്നാണ് കേസ്.
റോഡരികിൽ നിൽക്കുകയായിരുന്ന സുഹൃത്തുക്കളെ പൊലിസ് ഭീഷണിപ്പെടുത്തിയതിനെ ചോദ്യം ചെയ്തതിനെത്തുടർന്നാണ് സുജിത്തിനെ കുന്നംകുളം പൊലിസ് ബലമായി കസ്റ്റഡിയിലെടുത്തത്.
സ്റ്റേഷനിലെത്തിച്ച ശേഷം എസ്ഐ നൂഹ്മാൻ, സിപിഒമാരായ ശശിധരൻ, സന്ദീപ്, സജീവൻ എന്നിവർ ചേർന്ന് അതി ക്രൂരമായി മർദിക്കുകയായിരുന്നു.
മർദനത്തിൽ സുജിത്തിന്റെ ഒരു ചെവിയുടെ ശ്രവണശേഷി ഭാഗികമായി നഷ്ടപ്പെട്ടു.
മദ്യപിച്ച് അതിക്രമം കാട്ടിയെന്നും ഉദ്യോഗസ്ഥരെ കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയെന്നും കാട്ടി പൊലിസ് സുജിത്തിനെതിരെ വ്യാജ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
എന്നാൽ, മെഡിക്കൽ പരിശോധനയിൽ സുജിത് മദ്യപിച്ചതായി സ്ഥിരീകരിക്കപ്പെട്ടില്ല, തുടർന്ന് സുജിത്തിന് ജാമ്യം ലഭിച്ചു.
0 Comments