ഡിജിറ്റൽ തടവറയിൽ നിന്ന് ജീവിതപാഠങ്ങളിലേക്ക്: എൻ.സി.സി
മൊബൈലിൽ ഒതുങ്ങിയ ഇന്നത്തെ തലമുറക്ക് ജീവിതപാഠം നൽകുന്ന ഡിജിറ്റൽ തടവറയിൽ നിന്ന് സമൂഹസേവനത്തിലേക്ക് പുതുതലമുറയെ കൈ പിടിച്ച് നടത്തുന്ന സംഘടനയാണ് എൻ സി സി എന്ന് അഡ്വ. ഫ്രാൻസിസ് ജോർജ് എംപി.
സ്വയം വളർച്ചക്കും സമൂഹബന്ധത്തിനും സാമൂഹിക ഉത്തരവാദിത്വം ഉണ്ടാകുന്നതിനും എൻ സി സി ഏറെ ഉപകാരപ്പെടുന്നുവെന്ന് പാലാ സെൻ്റ് തോമസ് കോളജിൽ 5 K നേവൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 7 ാം തീയതി വരെ സംഘടിപ്പിച്ച പരിശീലന ക്യാപിൻ്റെ
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.
5k നേവൽ യുണിറ്റ് കമാൻ്റിങ് ഓഫീസർ ക മാൻ്റർ ഹരി പരമേശ്വറിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ കോളജ് അഡ്മിനിസ്ട്രേറ്റീവ് റ്റീവ് മാനേജർ റവ. ഫാ മാത്യൂ ആലപ്പാട്ടു മേടയിൽ ആമുഖ സന്ദേശം നൽകി.
5K യൂണിറ്റ് ചങ്ങനാശേരിയുടെ കീഴിലുള്ള 6 കോളജുകളിലേയും
15 സ്കൂളുകളിലെയും 500 ലധികം കേഡറ്റ് സ്സും , അധ്യാപകരും 25 ലധികം ജീവനക്കാരുമാണ് മാണ് 10 ദിവസത്തെ ഈ ക്യാംപിൽ പങ്കെടുത്തത്.
പ്രസ്തുത ക്യാംപിൽ പങ്കെടുത്ത കെഡറ്റുകൾക്ക് പരേഡ് ട്രെയിനിംങ് ,വെപ്പൺ ട്രെയിനിംങ് , നീന്തൽ, കയാക്കിംങ് ,ഡിസ്സാസ്റ്റർ മാനേജ്മെൻ്റ്, ഫയർ ഫൈറ്റിംങ് , വ്യക്തിത്വ വികസനം, ലഹരി വിരുദ്ധ ക്യംപെയിൻ , കരിയർ ഗൈഡൻസ്, യോഗ,ഫയറിംങ്
തുടങ്ങിയ
വിഷയങ്ങളിൽ Experts ക്ലാസ്സുകൾ നയിക്കുകയും 'പരിശീലനം നൽകുകയും ചെയ്തു.
ക്യാംപ് ഡെപ്യൂട്ടി കമാൻ്റൻ്റ് സബ് ലെഫ്റ്റനൻ്റ് ഡോ. അനീഷ് സിറിയക് എൻ സി സി നേവൽ വിംങ് എ. എൻ. ഒ. മാരായ ലഫ്റ്റനൻ്റ് ഫെബി ജോസ്, സനൽ രാജ്, വിനായകൻ ആർ, ലിബിൻ അബ്രാഹം, സൗമ്യ സുരേന്ദ്രൻ, കെഡറ്റ് ക്യാപ്റ്റൻ കണ്ണൻ ബി നായർ, പെറ്റി ഓഫീസർ കെഡറ്റ് ജോൺ റോയി തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments