എലിക്കുളം നവഭാരത്പബ്ലിക് ലൈബ്രറിയുടേയും,,നവ ഭാരത് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഓണാഘോഷം നടത്തി


എലിക്കുളം നവഭാരത്പബ്ലിക്  ലൈബ്രറിയുടേയും,,നവ ഭാരത് ആർട്സ് ആൻഡ് സ്പോർട്സ്  ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഓണാഘോഷം നടത്തി. 

സമാപന സമ്മേളനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് മണിയങ്ങാട്ട് ഉദ്ഘാടനം ചെയ്തു.നവ ഭാരത്  ലൈബ്രറി പ്രസിഡന്റ് എൻ.ആർ. ബാബു അധ്യക്ഷത വഹിച്ചു. ലൈബ്രറി അംഗവും സ്റ്റാർ സിംഗർ സീസൺ 10 ഫെയിം ജോയൽ വി ജോയി വാഴമാറ്റം എസ്.എസ്.എൽ.സി. പരീക്ഷയിൽ ഫുൾ A+ നേടിയ ഡിയോൺ നോബി കിണറ്റുകര റ്റാനിയ ജോൺ അക്കൂറ്റ് + 2 പരീക്ഷയിൽ ഫുൾ A+ നേടിയ അന്നമരിയ സിബി വരകിൽ ജോയൽ ജോസ് കുരുവിനാ പകുതിയിൽ എന്നിവരെ ആദരിച്ചു.


സമ്മാന വിതരണം എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട്  നിർവ്വഹിച്ചു.ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ബി.ഹരി കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.എലിക്കുളം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എസ്. ഷാജി,പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്ട്, സെൽ വി വിൽസൺ,ലൈബ്രറി കൗൺസിൽ താലൂക്ക് കമ്മറ്റിയംഗം എസ്.സന്ദീപ് ലാൽ ,നവഭാരത്  ലൈബ്രറി സെക്രട്ടറി തോമസ് മാത്യു എന്നിവർ സംസാരിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments