പ്രഥമ കേരള ആയുഷ് കായകല്‍പ് അവാര്‍ഡ് വിതരണം ചെയ്തു

 

പ്രഥമ കേരള ആയുഷ് കായകല്പ് അവാര്‍ഡ് വിതരണം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. 

തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ആയുഷ് സ്ഥാപനങ്ങളെ മെച്ചപ്പെടുത്തുന്നതിനും ജനസൗഹൃദമാക്കുന്നതിനുമുള്ള അംഗീകാരമാണ് കായകല്പ് അവാര്‍ഡ്. ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് കൂടിയാണ് ഈ പുരസ്‌കാരം. 

ഇടുക്കി ജില്ലയില്‍ കുടയത്തൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്റര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ സഹകരണത്തോടെ അവാര്‍ഡ് നിര്‍ണായക കമ്മറ്റിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചു 92.1 ശതമാനം മാര്‍ക്ക് നേടിയാണ് സ്ഥാപനം അവാര്‍ഡിനാര്‍ഹമായത്. 


 ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും മന്ത്രിയില്‍ നിന്നും കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ എന്‍ ഷിയാസ്, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജ്യോതിലക്ഷ്മി എല്‍, മെമ്പര്‍മാരായ ജോസഫ് എന്‍.ജെ, ശ്രീജിത്ത് സി.എസ്, ഷിബിന ഒ.എ, പിറ്റിഎസ്, ജിഎഡി കുടയത്തൂര്‍ എന്നിവര്‍ ഏറ്റു വാങ്ങി. ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. പ്രിയ കെ.എസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെറോം വി.കുര്യന്‍, ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. വിജിത ആര്‍. കുറുപ്പ്, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി. സജിത്ത് ബാബു, 


ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.എസ്. പ്രിയ, ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഡോ. എം.പി. ബീന, ആയുര്‍വേദ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ടി.ഡി. ശ്രീകുമാര്‍, ഹോമിയോപ്പതി മെഡിക്കല്‍ വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ ആന്റ് കണ്‍ട്രോളിംഗ് ഓഫാസര്‍ ഡോ. ടി.കെ. വിജയന്‍, ഹോംകോ എം.ഡി. ഡോ. ശോഭാ ചന്ദ്രന്‍, ഡെപ്യൂട്ടി ഡ്രഗ് കണ്‍ട്രോളര്‍ ഡോ. ജയ വി. ദേവ്, നാഷണല്‍ ആയുഷ് മിഷന്‍ നോഡല്‍ ഓഫീസര്‍ അജിത എ, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ഡോ. സജി പി.ആര്‍., ഡോ. ആര്‍. ജയനാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments