കേരള ചെസ്സിന് വീണ്ടും ദേശീയ അംഗീകാരം....
ദേശീയ ചെസ്സിൽ ജിസ്മോൻ ചീഫ് ആർബിറ്റർ
ഇപ്പോൾ ഗോവയിൽ നടക്കുന്ന ദേശീയ യൂത്ത് ചെസ്സ് ചാമ്പ്യൻഷിപ്പിൽ ചീഫ് ആർബിറ്റർ ആയി കേരളത്തിന്റെ ജിസ്മോൻ മാത്യുവിനെ ഓൾ ഇന്ത്യ ചെസ്സ് ഫെഡറേഷൻ നിയമിച്ചു. ചെസ്സ് അസോസിയേഷൻ കേരളയുടെ ആർബിറ്റർ കമ്മീഷൻ ചെയർമാൻ ആണ് നിലവിൽ ജിസ്മോൻ.
പതിറ്റാണ്ടുകൾക്ക് മുമ്പ് ഓൾ ഇന്ത്യ ചെസ്സ് ഫെഡറേഷൻ ആസ്ഥാനം കോഴിക്കോട് ആയിരുന്നു. അതിനുശേഷം ഇന്നേവരെ കേരളത്തിൽ നിന്നും ഒരാൾ ദേശീയ ചാമ്പ്യൻഷിപ്പിൽ ചീഫ് ആർബിറ്ററായി ട്ടില്ല. വ്യാഴവട്ട കാലങ്ങൾക്കിപ്പുറം തനിക്ക് കൈവന്ന ഈ നേട്ടം, ജസ് അസോസിയേഷൻ കേരളക്ക് ഓൾ ഇന്ത്യ ചെസ്സ് ഫെഡറേഷൻ നൽകുന്ന അംഗീകാരം ആയിട്ട് കാണുന്നു എന്ന് ജിസ്മോൻ പറഞ്ഞു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കൂടാതെ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 600 ഓളം കളിക്കാർ ഇതിൽ മത്സരിക്കുന്നുണ്ട്.
നിലവിൽ ചെസ്സ് അസോസിയേഷൻ കേരളയുടെ ആർബിടർ കമ്മീഷൻ ചെയർമാനായ ജിസ്മോൻ, ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനാണ്. ഭാര്യ ജിനു മോൾ ടി.ജെ സീനിയർ നാഷണൽ ആർബിറ്ററും, പൂഞ്ഞാർ സെന്റ് ജോസഫ് യു. പി. സ്കൂളിലെ അധ്യാപികയും ആണ്. എൽ.കെ.ജി വിദ്യാർത്ഥിയായ ഒലിവിയോ ജിസ്‌മോൻ ഏക മകനാണ്.



0 Comments