കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും എസ്.യു.വി വാഹനവും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം.



 ദേശീയപാതയിൽ ഓച്ചിറ വലിയകുളങ്ങരയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും എസ്.യു.വി വാഹനവും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. 

നിരവധിപേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്‌. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്നവരാണ് ദുരന്തത്തിനിരയായത്. തേവലക്കര സ്വദേശികളാണ് മരിച്ചത്. കെഎസ്ആർടിസി ബസിലുണ്ടായിരുന്ന പത്ത് പേർക്കും പരിക്കേറ്റു. ഇവരെ ഓച്ചിറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 


 ഇടിയുടെ ആഘാതത്തിൽ എസ്.യു.വി ശ്രേണിയിൽപ്പെടുന്ന വാഹനം പൂർണമായും തകർന്നു. കരുനാഗപ്പള്ളിയിൽനിന്ന് ചേർത്തലയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസും എതിർഭാഗത്ത് നിന്ന് വരികയായിരുന്നു കാറുമാണ്‌ അപകടത്തിൽപ്പെട്ടത്. അപകടകാരണം വ്യക്തമല്ല. പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി എസ്‌യുവി വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments