എഴുപത്തിയഞ്ചു വയസ്സു തികയുന്ന പനമറ്റം വെളിയന്നൂർ ദേശാഭിമാനി വായനശ്ശാലയ്ക്ക് ഇത് ആഹ്ലാദവസരം. 75ാം വയസ്സിൽ നടക്കുന്ന ലൈബ്രറി പുതിയ കെട്ടിടത്തിലേക്ക് പ്രവേശിക്കുകയാണ്. മാണി.സി. കാപ്പൻ.എം.എൽ.എ. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ: എം.കെ.രാധാകഷ്ണൻ ജില്ലാ പഞ്ചായത്ത് മെമ്പർ ജെസ്സി ഷാജൻഎന്നിവരുടെ ഫണ്ടു പയോഗിച്ച് പൂർത്തിയായ പുതിയ രണ്ടു നിലയിൽ പ്രവർത്തിക്കുന്ന പുതിയ ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനംഈ മാസം 13 ശനിയാഴ്ച 4 pm ന് സഹകരണ , തുറമുഖ, ദേവസ്വം, രജി ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കും തദവസരത്തിൽ പാലാ എം.എൽ.എ.മാണി.സി. കാപ്പൻ അധ്യക്ഷത വഹിക്കും. ത്രിതല പഞ്ചായത്ത് ഭാരവാഹികൾ,ലൈബ്രറി കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
0 Comments