വെള്ളികുളം പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു.
വെള്ളികുളം:വെള്ളികുളം പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുന്നാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു.വികാരി ഫാ.സ്കറിയ വേകത്താനം തിരുനാൾ കുർബാന അർപ്പിച്ചു സന്ദേശം നൽകി .ജപമാല പ്രാർത്ഥനയ്ക്ക് ശേഷം മരിയൻ വചനപ്രഘോഷണം നടത്തപ്പെട്ടു.
തുടർന്ന് ജപമാല പ്രാർത്ഥന ചൊല്ലി ഗ്രോട്ടോയിലേക്ക് മാതാവിൻ്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് ഭക്തിനിർഭരമായ പ്രദിക്ഷണം നടത്തപ്പെട്ടു.മാതാക്കൾ മാതാവിൻ്റെ തിരുസ്വരൂപം വഹിച്ചത് പ്രദക്ഷിണത്തിന് മോടി കൂട്ടി. ഗ്രോട്ടോയിൽ നൊവേന പ്രാർത്ഥനയും ലദീഞ്ഞ് പ്രാർത്ഥനയും നടത്തി.
എല്ലാവർക്കും നേർച്ച വിതരണം ചെയ്തു.അമൽ ബാബു ഇഞ്ചയിൽ, ജയ്സൺ തോമസ് വാഴയിൽ, ബിനോയി ഇലവുങ്കൽ , ചാക്കോച്ചൻ കാലാപറമ്പിൽ,ജിബിൻ സെബാസ്റ്റ്യൻ ചിറ്റേട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
0 Comments