ജലജീവൻ പദ്ധതിയുടെ ടാങ്ക് നിർമാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ.
തൃക്കൊടിത്താനം പഞ്ചായത്തിൽ ജലജീവൻ പദ്ധതിയുടെ ഭാഗമായി അമര ഭാഗത്തെ ടാങ്ക് നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന സാമഗ്രികൾ മോഷ്ടിച്ചു വിൽപന നടത്തിയ കേസിൽ പ്രതികൾ തൃക്കൊടിത്താനം പോലീസിൻ്റെ പിടിയിലായി. തൃക്കൊടിത്താനം വില്ലേജിൽ അമര താഴത്തുമുറിയിൽ ശ്രീജിത്ത് സുന്ദരൻ, അമര ഭാഗത്ത് മംഗലം വീട്ടിൽ കുട്ടപ്പൻ മകൻ പ്രകാശ്, അമര ഭാഗത്ത് മംഗലം വീട്ടിൽ രമേശ് മകൻ രതീഷ് എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ
ചങ്ങനാശ്ശേരി ഡിവൈഎസ്പി കെ.പി തോംസണിൻ്റെ നിർദ്ദേശപ്രകാരം
തൃക്കൊടിത്തൊനം എസ്. എച്ച്.ഓ അരുൺ എം ജെ യുടെ
നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ജിജി ലൂക്കോസ്,ഗിരീഷ് കുമാർ സിവിൽ പൊലീസ് ഓഫീസർമാരായ മണികണ്ഠൻ, ബിജു എന്നിവരടങ്ങുന്ന പോലീസ് സംഘം പിടികൂടിയത്. മദ്യപാനത്തിന് പണം കണ്ടെത്താനായാണ് അൻപതിനായിരത്തോളം (50000/-) രൂപയുടെ ടാങ്ക് നിർമാണ സാമഗ്രികൾ പ്രതികൾ മോഷ്‌ടിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
0 Comments