ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്രോത്സവത്തിൽ വെള്ളികുളം സ്കൂൾ ഉന്നത നേട്ടം കരസ്ഥമാക്കി.
ഈരാറ്റുപ്പേട്ടയിൽ ഒക്ടോബർ 21 മുതൽ 23 വരെ നടന്ന ഉപജില്ലാ ശാസ്ത്രോത്സവത്തിൽ വെള്ളികുളം സെൻ്റ് ആ ൻ്റണീസ് ഹൈസ്കൂൾ തിളക്കമാർന്ന വിജയം കരസ്ഥമാക്കി. ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-പ്രവൃത്തി പരിചയ-ഐ.ടി മേളകളിലായി നൂറോളം കുട്ടികൾ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.
പങ്കെടുത്ത എല്ലാ ഇനങ്ങളിലുംമികച്ച വിജയവും എ ഗ്രേഡും ലഭിച്ചു.ഹൈസ്കൂൾ വിഭാഗം പ്രവൃത്തി പരിചയ മേളയിൽ ഫസ്റ്റ് റണ്ണർ അപ്പും ഹൈസ്കൂൾ ശാസ്ത്ര മേളയിൽ സെക്കൻ്റ് റണ്ണർ അപ്പും നേടി. വിജയികളെ സ്കൂൾ മാനേജർ ഫാ. സ്കറിയ വേകത്താനം, ഹെഡ്മാസ്റ്റർ സോജൻ ജോർജ് തുടങ്ങിയവർ അഭിനന്ദിച്ചു .
എൽസി സെബാസ്റ്റ്യൻ , പ്രിയ എസ് , ലിൻസി മാത്യു , മാർട്ടിൻ പി ജോസഫ് പ്ലാത്തോട്ടം, ജോമി ആൻ്റണി കടപ്ലാക്കൽ, നീതു മാത്യൂസ്, ഷീന ജോൺ, തേജസ് തോമസ് വാണിയപുരക്കൽ, ഷൈനി ചാക്കോ,
താരാ മറിയം, ആൽഫി ബാബു, ഹണി സോജി കുളങ്ങര , ബീന ജോൺ , ജീനാ മരിയ, അനു ജോർജ്ജ് ഐക്കര, ജിൻസി തോമസ്, സിനിമോൾ ജിജി വളയത്തിൽ, അനു എസ് ഐക്കര , അനു ജോർജ്, ആൽബി മേരി ജോസഫ് , സിനു സാറാ ഡാനിയൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.





0 Comments