തിരുവിതാംകൂർ ദേവസ്വം നിയമത്തിൽ ഭേഭഗതി കൊണ്ടുവരാൻ സർക്കാർ തലത്തിൽ ആലോചന.


തിരുവിതാംകൂർ ദേവസ്വം നിയമത്തിൽ ഭേഭഗതി കൊണ്ടുവരാൻ സർക്കാർ തലത്തിൽ ആലോചന. 

ദേവസ്വം ബോർ‍ഡ് പ്രസിഡന്‍റിന്‍റെയും അംഗങ്ങളുടെയും കാലാവധി നീട്ടി നൽകും വിധത്തിൽ ഭേദഗതി കൊണ്ടുവരാനാണ് നീക്കം. നിലവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി രണ്ടു വർഷമാണ്. 

 മലബാർ, ഗുരുവായൂർ ദേവസ്വം നിയമങ്ങളിൽ സർക്കാരിന് വേണമെങ്കിൽ അംഗങ്ങളുടെയോ പ്രസിഡന്റിന്റെയോ കാലാവധി നീട്ടി നൽകാമെന്ന് ചട്ടത്തിൽ പറയുന്നുണ്ട്. എന്നാൽ തിരുവിതാംകൂർ ദേവസ്വം നിയമത്തിൽ ഇത് അനുവദിക്കുന്നില്ല. മുൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ കാലത്തു തന്നെ തിരുവിതാംകൂർ ദേവസ്വം നിയമത്തിൽ ഭേദഗതി നടത്തുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നു. 

 നവംബർ മാസത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി അവസാനിക്കുക. തൊട്ടു പിന്നാലെ ശബരിമല സീസൺ ആരംഭിക്കുകയും ചെയ്യും. ഇതു കണക്കിലെടുത്ത് ബോർഡിന്‍റെ കാലാവധി ജൂൺ മുതൽ ജൂൺ വരെയാക്കുന്നതാണ് പരിഗണനയിലുള്ളത്. നിയമസഭ സമ്മേളനത്തിന് ശേഷം ഓർഡിനൻസ് കൊണ്ടു വരാനാണ് നീക്കം. 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments