മകൾ അമ്മയെ കത്തികൊണ്ട് കഴുത്തില്‍ കുത്തിയ സംഭവം. ; വധശ്രമത്തിന് കേസെടുത്ത് പൊലീസ്


 പതിനേഴുകാരി അമ്മയെ കത്തികൊണ്ട് കഴുത്തില്‍ കുത്തിയ സംഭവം. ; വധശ്രമത്തിന് കേസെടുത്ത് പൊലീസ്. കുട്ടിയുടെ അച്ഛൻ്റെ മൊഴി പ്രകാരമാണ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്.  

 ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. മകളെ സഖി ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. വീടിൻ്റെ തറ കഴുകാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിക്കാണ് പരിക്കേറ്റത്. 

 വീടിൻ്റെ തറയില്‍ ഉളള നായയുടെ മൂത്രം കഴുകികളയാൻ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഷാനിയും മകളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. വാക്കേറ്റത്തെ തുടർന്ന് മകൾ അമ്മയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments