എലിക്കുളം ഗ്രാമ പഞ്ചായത്ത് 11 ആം വാർഡിൽ താമസിക്കുന്ന കുളത്തിൽത്താഴെ തോമസ് കെ.ജെ.എന്ന ജോബിക്കു വേണ്ടിയാണ് നാടൊരു മിക്കുന്നത്.
11 വർഷമായി പാൻക്രിയാസ് രോഗം ബാധിച്ച ജോബി അച്ചനും ,അമ്മയും , ഭാര്യയുമടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കുവാൻ ഞണ്ടു പാറ ജംഗഷനിൽ(അലീനഓട്ടോ ) ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനം കഴിഞ്ഞു വന്നിരുന്നത്. രോഗം ഗുരുതരമായതോടെ വേദന സംഹാരികളുടെ ബലത്തിലാണ് ജോബി യുടെ ജീവിതം.അടിയന്തിരമായി ഓപ്പറേഷനാണ് ഡോക്ടറുമാർ നിർദ്ദേശിച്ചിരിക്കുന്നത്.
ഇതിനായി ആറുലക്ഷം രൂപയോളം ആവശ്യമായിട്ടുണ്ട്. നിത്യവും ഓട്ടോറിക്ഷ ഓടിക്കുന്ന ജോബിക്ക് ഇതൊരു ഭാരിച്ച തുകയാണ്. ജോബിയ്ക്കായി ഇതിനു വേണ്ടി എസ്.ബി.ഐ.യിൽ
കെ.ജെ.തോമസ് ചികിത്സാ സഹായ നിധി എന്ന പേരിൽ പഞ്ചായത്തംഗം യമുന പ്രസാദിന്റെയും മറ്റ് രണ്ടു പേരുടേയും പേരിൽ ഒരു ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്.
A/c No - 4450 425 6330
IFSC code -SBIN007O121
എന്നതുമാണ്. കൂ ടാതെ നാട്ടിലെ രാഷ്ടീയ , സാമൂഹിക, സാമുദായിക സാംസ്കാരിക സംഘടനകളുടെ ഭാരവാഹികളും ഈ ആക് ഷൻ കമ്മറ്റിയുടെ രക്ഷാധികാരികളാണ്.
ദിവസങ്ങളായി പൊതു പിരിവും നടക്കുന്നുണ്ട്. ജോബിയുടെ ചുണ്ടിലെ പുഞ്ചിരിക്കായി കാത്തിരിക്കുകയാണ് ഉരുളികുന്നം എന്ന ഗ്രാമം .






0 Comments