അഖില കേരള വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ അനുസ്മരണ പ്രസംഗമത്സരം നടത്തി




അഖില കേരള വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ അനുസ്മരണ പ്രസംഗമത്സരം നടത്തി

 അഖില കേരള വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ അനുസ്മരണ പ്രസംഗമത്സരം രാമപുരം സെൻ്റ് അഗസ്റ്റിൻ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടത്തപ്പെട്ടു. പ്രസ്തുത സമ്മേളനത്തിൽ റവ. ഫാ തോമസ് വെട്ടുകാട്ടിൽ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ റ്റിറ്റോ സെബാസ്റ്റ്യൻ ആമുഖ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ റവ ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു.

ബോസ്കോ തേവർപറമ്പിൽ, സ്കൂൾ ഹെഡ്മാസ്റ്റർ സാബു തോമസ്, പി റ്റി എ പ്രിസിഡൻ്റ് ജീസ് വാഴക്കാമലയിൽ അധ്യാപകരായ ഫാ. ജോമോൻ മാത്യു, മിനു തോമസ്,ജിജിമോൾ ജെയിംസ്, സ്കൂൾ ചെയർപേഴ്സൺ റെയ്നു അൽഫോൻസ് ബെന്നി എന്നിവർ പ്രസംഗിച്ചു.

ക്രിസ് വിൻ ജെസ്റ്റിൻ സെൻറ് ആൻറണീസ് എച്ച് എസ് എസ് പ്ലാശനാൽ ഒന്നാം സ്ഥാനവും, സീയോണാ സിബി സെൻ്റ് മേരീസ് എച്ച് എസ് എസ് അറക്കുളം രണ്ടാം സ്ഥാനവും, അന്നാ ജോസ് സെൻറ് മേരീസ് എച്ച് എസ് എസ് ഭരണങ്ങാനം മൂന്നാം സ്ഥാനവും കരസ്തമാക്കി.



 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments