തീക്കോയി മുൻ ഗ്രാമപഞ്ചായത്തഗം ഷൈനി ബേബി കോൺഗ്രസിൽ ചേർന്നു .


മുൻ ഗ്രാമപഞ്ചായത്തഗം ഷൈനി ബേബി കോൺഗ്രസിൽ ചേർന്നു .                 

തീക്കോയി  ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡ് മുൻഗ്രാമപഞ്ചായത്ത് അംഗം (വെള്ളികുളം) ഷൈനി ബേബി നടുവത്തേട്ട് ഇൻഡ്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. 2015-20 കാലയളവിലെ ഗ്രാമ പഞ്ചായത്ത് അംഗ മായിരുന്നു ഇവർ. കോൺഗ്രസ്മണ്ഡലം പ്രസിഡൻ്റ് ഹരിമണ്ണു മഠംത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. ജെയിംസ് ഷൈനി ബേബിക്ക് പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. 


യു. ഡി. എഫ്. ചെയർമാൻ ജോയി പൊട്ടനാനി, എം. ഐ. ബേബി മുത്തനാട്ട്, സഹകരണ ബാങ്ക് പ്രസിഡൻ്റ് പ്രസിഡൻ്റ് TDജോർജ് തയ്യിൽ, ജെബിൻ മേക്കാട്ട്, സിയാദ് ശാസ്താംകുന്നേൽ, ഓമനഗോപാലൻ, മാജി തോമസ്, ജയ റാണി തോമസുകുട്ടി മുരളി ഗോപാലൻ, പി.മുരുകൻ.ബേബി അധികാരം, മാത്യുഫ്രാൻസീസ്, ജോഷി പുന്നക്കുഴിയിൽ, ജോസ് നമ്പുടാകം, കുഞ്ഞേട്ടൻ ഇളം തുരുത്തിയിൽ തുടങ്ങിയവർ പങ്കെടുത്തു

 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments