അമ്മയുടെ സംസ്‌കാരത്തിനിടെ മകന്‍ കുഴഞ്ഞുവീണു മരിച്ചു.

 

അമ്മയുടെ സംസ്‌കാരത്തിനിടെ മകന്‍ കുഴഞ്ഞു വീണു മരിച്ചു. പൂമാല മേത്തൊട്ടി ഇയ്യാത്ത് പരേതനായ തങ്കപ്പന്റെ മകന്‍ ലാലി (ഷിനോബ് – 40) ആണ് മരിച്ചത്. മാതാവ് ഇന്ദിരാ തങ്കപ്പന്‍ (73 ) ബുധനാഴ്ച നിര്യാതയായിരുന്നു. സംസ്‌കാരം വീട്ടുവളപ്പില്‍ നടക്കുന്നതിനിടയില്‍ വ്യാഴാഴ്ച 12ന് മകന്‍ ഷിനോബ് കുഴഞ്ഞു വീഴുകയായിരുന്നു. 

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അവിവാഹിതനായിരുന്നു. ഇലക്ട്രിക്ക് ജോലിയായിരുന്നു. മാതാവും ഷിനോബും മാത്രമാണ് മെത്തോട്ടിയിലെ വീട്ടില്‍ താമസിച്ചിരുന്നത്. ഷിനോമ്പിന്റെ സംസ്‌കാരവും നടത്തി.സഹോദരങ്ങള്‍: രജനി നന്ദകുമാര്‍, സജിനി സുരേഷ്, ഷിനി. 










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments