വിറക് അടുപ്പില്‍ നിന്നും തീപടർന്ന് പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ച വയോധിക ദമ്പതിമാർ മരിച്ചു.

വിറക് അടുപ്പില്‍ നിന്നും തീപടർന്ന് പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ച വയോധിക ദമ്പതിമാർ മരിച്ചു.

പേരൂർക്കട ഹരിത നഗറില്‍ എ ആന്റണി(81), ഭാര്യ ഷേർളി (73) എന്നിവരാണ് മരിച്ചത്. വീടിന് പുറത്തുള്ള അടുപ്പില്‍ മണ്ണെണ്ണ ഒഴിച്ച്‌ കത്തിക്കുമ്ബോഴായിരുന്നു അപകടം. അടുപ്പില്‍ നിന്ന് ആദ്യം ആന്റണിയുടെ മുണ്ടിലേക്ക് തീപടരുകയായിരുന്നു. ആന്റണിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷേർളിയുടെ ദേഹത്തും തീ പിടിക്കുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും അടുത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.ഫെലിക്സ് ആന്റണിയാണ് മകൻ. ദർശിനി മരുമകളാണ്.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments