ചലച്ചിത്ര അക്കാദമിയില്‍ പുതിയ ഭാരവാഹികളെ നിയമിച്ച വിവരം അറിയിച്ചില്ലെന്ന മുന്‍ ചെയര്‍പേഴ്‌സണ്‍ പ്രേംകുമാറിന്റെ പ്രതികരണത്തില്‍ പ്രതികരിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍.
കാലാവധി കഴിയുമ്പോള്‍ സ്വാഭാവികമായി സര്‍ക്കാരിന് പുതിയ ഭാരവാഹികളെ നിയമിക്കേണ്ട ഉത്തരവാദിത്തമുണ്ട്. അതനുസരിച്ചാണ് തീരുമാനിച്ചത്. ഉത്തരവ് പുറപ്പെടുവിച്ചു എന്നതിന് അപ്പുറത്തേയ്ക്ക് മറ്റൊന്നുമില്ല.
പ്രേംകുമാറിനോട് ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ പറഞ്ഞുകാണും എന്നാണ് കരുതിയത്. താന്‍ ഇവിടെ ഉണ്ടായിരുന്നില്ല. വിദേശത്തായിരുന്നു. പ്രേംകുമാറിനോട് പറയേണ്ട ഉത്തരവാദിത്തം അക്കാദമി ഭാരവാഹികള്‍ക്കുണ്ടെന്നും മന്ത്രി പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോ ടായിരുന്നു സജി ചെറിയാന്റെ പ്രതികരണം.




0 Comments