ഈ വര്‍ഷം ഉത്തരാഖണ്ഡില്‍ നടന്ന നാഷണല്‍ ഗെയിംസില്‍ വെങ്കല മെഡലും ചെന്നൈയില്‍ സംഘടിപ്പിച്ച സീനിയര്‍ ഇന്റര്‍സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡലും കരസ്ഥമാക്കി വിവിധ മത്സരങ്ങളില്‍ വിജയം നിരന്തരം തുടര്‍ന്നു കൊണ്ടിരിക്കുന്ന പോള്‍ വോള്‍ട്ട് താരം മരിയ ജെയ്സനെ ജന്‍മനാട് ആദരിച്ചു.
ഏഴാച്ചേരി എ.കെ.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന സ്വീകരണ സമ്മേളനം രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് ഞാറക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഏഴാച്ചേരി പള്ളി വികാരി ഫാ. ലൂക്കോസ് കൊട്ടുകാപ്പള്ളി ആമുഖ പ്രസംഗം നടത്തി.
യൂണിറ്റ് പ്രസിഡന്റ് ബിനോയ് പള്ളത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ അജോ തൂണുങ്കള്‍, സജി പള്ളിയാരടിയില്‍, ജോമിഷ് നടയ്ക്കല്‍, റെജി പള്ളത്ത്, പ്രിന്‍സ് നെടുമ്പള്ളില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മരിയ ജയ്സണ്‍ നന്ദി പറഞ്ഞു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34





0 Comments