പാലായിൽ വിദ്യാർത്ഥിയെ ആക്രമിച്ചു പരിക്കേല്പിച്ചു....... ഇടമറ്റം സ്വദേശികൾക്കായി തിരച്ചിൽ
പാലായിൽ പഠനം നടത്തുന്ന വിദ്യാർത്ഥിയെ നാലു പേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. പരിക്കേറ്റ വിദ്യാർത്ഥിയെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടമറ്റം മുകളേൽപീടിക ഈഴവർ മറ്റത്തിൽ ജിബിനാണ്(18) ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ 9.15 നായിരുന്നു സംഭവം.
ഇടമറ്റം സ്വദേശികളും കണ്ടാൽ അറിയുന്നവരുമാണ് തന്നെ ആക്രമിച്ചതെന്ന് ജിബിൻ പറയുന്നു.
പാലായിലെ ട്രോണിക്സ് എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് ജിബിൻ പഠിക്കുന്നത്. സ്ഥാപനത്തിന് സമീപമുള്ള വഴിയിൽ വച്ചായിരുന്നു ആക്രമണം '. സ്ഥാപനത്തിലെ പ്രധാന അദ്ധ്യാപകനും മറ്റ് അധ്യാപകരും ചേർന്നാണ് ജിബിനെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൽമുട്ടിനും തലക്കും പരിക്കേറ്റിട്ടുണ്ട് .
പാലാ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഒരു സ്ത്രീയോടൊപ്പം എത്തിയ 4 പേരാണ് ആക്രമികൾ എന്നും ഇവരെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു




0 Comments