കൊടിത്തോപ്പ് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി
മേലുകാവ് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപയും പഞ്ചായത്ത്പദ്ധതിയിൽ ഉൾപ്പെടുത്തി 315000 രൂപയും ഉൾപ്പെടെ 3315000 രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച കൊടിത്തോപ്പ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ . ഷോൺ ജോർജ് നിർവഹിച്ചു പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫ് അധ്യക്ഷത വഹിച്ചു,അഞ്ചുവർഷമായി മുടങ്ങിക്കിടന്നിരുന്ന പദ്ധതി യാഥാർത്ഥ്യമാക്കിയത്. വലിയ കുടിവെള്ള പ്രതിസന്ധി ഉണ്ടായിരുന്ന മേഖലയിൽ നിരവധി കുടുംബങ്ങൾക്ക് ആശ്രയമായി പദ്ധതി മാറുംഡെൻസി ബിജു ,അനുരാഗ് കെ. ആർ എന്നിവർ പ്രസംഗി ച്ചു.





0 Comments