നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ടലവരിൽ ഒന്നാം പ്രതിയായ പൾസർ സുനിക്ക് 13 വർഷം ശിക്ഷ അനുഭവിച്ചാൽ മതി. രണ്ടാം പ്രതി മാർട്ടിൻ ആന്റണിയും ഏഴ് വർഷത്തോളം വിചാരണ തടവിൽ കഴിഞ്ഞു. ഇയാളും 13 വർഷം തടവിൽ കഴിഞ്ഞാൽ മതി. 2039 ഓടെ ഇവർക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാനാവും. മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന് ബി.മണികണ്ഠൻ മൂന്നര വർഷമായി വിചാരണ തടവിലാണ്.
ഇയാൾ അവശേഷിക്കുന്ന 16 വർഷവും ആറ് മാസവും ശിക്ഷ അനുഭവിക്കണം. നാലാം പ്രതി കണ്ണൂര്‍ കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ രാമകൃഷ്ണന് മകന് വി.പി.വിജീഷ് രണ്ട് വർഷമായി വിചാരണ തടവിൽ കഴിയുകയാണ്. ഇയാൾ 16 വർഷവും ആറ് മാസവും കൂടി ശിക്ഷ അനുഭവിക്കണം. അഞ്ചാം പ്രതി എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ഹസൻ മകന് എച്ച്.സലീം എന്ന വടിവാള്‍ സലിം രണ്ട് വർഷമാണ് വിചാരണ തടവ് അനുഭവിച്ചത്.
20 വർഷത്തെ ശിക്ഷയിൽ അവശേഷിക്കുന്ന 18 വർഷം തടവിൽ കഴിയണം. ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ വീട്ടില്‍ ഉഷ ശ്രീഹരന് മകന് പ്രതീപും രണ്ട് വർഷമായി വിചാരണ തടവുകാരനാണ്. 18 വർഷം ശിക്ഷാ കാലാവധിയാണ് പ്രതിക്ക് ബാക്കിയുള്ളത്.
പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇



0 Comments