പാലാ രൂപത ബൈബിൾ കൺവൻഷൻ വോളൻ്റിയെഴ്സ് ഒരുക്ക ധ്യാനം സമാപിച്ചു.


പാലാ രൂപത ബൈബിൾ കൺവൻഷൻ വോളൻ്റിയെഴ്സ് ഒരുക്ക ധ്യാനം സമാപിച്ചു.

 025 ഡിസംബർ 19 മുതൽ 23 വരെ നടക്കുന്ന 43മത് പാലാ രൂപത ബൈബിൾ കൺവൻഷൻ്റെ വോളണ്ടിയേഴ്‌സിനുള്ള ഒരുക്ക ധ്യാനം അരുണാപുരം സെൻ്റ്.തോമസ് ദൈവാലയത്തിൽ നടന്നു. ശുശ്രൂഷയിൽ   അണക്കര മരിയൻ ധ്യാനകേന്ദ്രത്തിൽ നിന്നും ഫാ.അനൂപ്, ബ്ര.ജോസ് വാഴക്കുളം എന്നിവർ വചനം പങ്കുവെച്ചു.  വരാനിരിക്കുന്ന അഞ്ച് കൺവൻഷൻ ദിനങ്ങൾ ഓരോരുത്തരിലും ഈശോ മനുഷ്യാവതാരം ചെയ്യുന്ന പുണ്യദിനങ്ങളായി മാറണമെന്ന് മുഖ്യസന്ദേശം നൽകിയ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ബോധിപ്പിച്ചു.


വിശുദ്ധഗ്രന്ഥ വചനങ്ങളെ സാക്ഷിയാക്കി ബ്രദർ ജോസ് വാഴക്കുളം ശുശ്രൂഷകരുടെ കടമകളെക്കുറിച്ച് സംസാരിച്ചു. കേരളത്തിലെ റോം എന്നറിയപ്പെടുന്ന പാലായിലെ  വിശ്വാസികൾക്ക് തങ്ങളുടെ ദൗത്യത്തിന്റെ മഹത്വം നന്നായി അറിയാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സഹജീവികളോടുള്ള കരുതൽ ജീവിതത്തിൽ വലിയ അനുഗ്രഹങ്ങൾക്ക് കാരണമാകുമെന്ന് ഫാ. അനൂപ് ഓർമ്മിപ്പിച്ചു. പ്രാർത്ഥനയ്ക്കും ആരാധനയ്ക്കും ശേഷം ഇവാഞ്ചലൈസേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ ഫാ.ആൽബിൻ പുതുപ്പറമ്പിൽ ദിവ്യകാരുണ്യ ആശീർവാദം നൽകി. 


2025 ഡിസംബർ 19 മുതൽ 23 വരെയാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. അരുണാപുരം പള്ളി വികാരി ഫാ. എബ്രഹാം കുപ്പപുഴക്കൽ, ഇവാഞ്ചലൈസെഷൻ ഡയറക്ടർ ഫാ.ജോസഫ് അരിമറ്റത്ത്, ജോർജുകുട്ടി ഞാവള്ളിൽ, സണ്ണി പള്ളിവാതുക്കൽ, പോൾസൺ പൊരിയത്ത്, ഷിജു വെള്ളപ്ലാക്കൽ, സെബാസ്റ്റ്യൻ കുന്നത്ത്, ബൈജു ഇടമുളയിൽ തുടങ്ങിയവർ നേതൃത്വം നൽകിയ ശുശ്രൂഷയിൽ രൂപതയിലെ കരിസ്മാറ്റിക് അംഗങ്ങൾ, ഇവാഞ്ചലൈസേഷൻ ടീം അംഗങ്ങൾ, കുടുംബകൂട്ടായ്മ, അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്ത

പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments