വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമി ദർശനം ഇന്ന്. പുലർച്ചെ 3.30 ന് നട തുറന്നു. ഉഷ:പൂജയ്ക്കും , എതൃത്തപൂജയ്ക്കും ശേഷം 4.30 ന് അഷ്ടമി ദർശനം ആരംഭിച്ചു. ആയിരക്കണക്കിന് ഭക്തരാണ് അഷ്ടമി ദർശനത്തിന് ക്ഷേത്രത്തിൽ എത്തിയിരിക്കുന്നത്.
ക്ഷേത്രത്തിന്റെ കിഴക്ക് വശമുളള ആല്‍ച്ചുവട്ടില്‍ തപസ് അനുഷ്ഠിച്ച വ്യാഘ്രപാദ മഹർഷിക്ക് ശ്രീപരമേശ്വരൻ പാർവതീസമേതനായി ദർശനം നല്‍കി അനുഗ്രഹിച്ച പുണ്യമുഹൂർത്തമായാണ് അഷ്ടമി ദർശനം വിശ്വസിക്കപ്പെടുന്നത്.
ദർശനത്തിനും വൈക്കത്തപ്പന്റെ ഇഷ്ട വഴിപാടായ പ്രാതലുണ്ണാനും ആയിരങ്ങള്‍ വൈക്കത്തെത്തും. അഷ്ടമിവിളയ്ക്ക് രാത്രി 11 നാണ്. തുടർന്ന് വലിയ കാണിക്കയും, ഉദയനാപുരത്തപ്പന്റെ വിട പറയലും നടക്കും.
അഷ്ടമി ഉത്സവം പ്രമാണിച്ച് വൈക്കത്ത് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇



0 Comments