പാലാ തെക്കേക്കരയില്‍ മദ്യ ലഹരിയില്‍ ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ കത്തിക്കുത്തേറ്റ യുവാവ് മരിച്ചു.
ആലപ്പുഴ കളര്‍കോട് അറയ്ക്കക്കുഴിയില്‍ വിപിന്‍ (29) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് ആലപ്പുഴ സ്വദേശി ബിനീഷ് എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
മുരിക്കുംപുഴ ക്ഷേത്രത്തിന് മുന്നിലെ റോഡില്‍ വ്യാഴം രാത്രിയാണ് സംഭവം. ബിനീഷിനും കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം.
തെക്കേക്കരയില്‍ വീടു നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എത്തിയതാണ് ഇരുവരും. വീടിന്റെ പാലുകാച്ചല്‍ വെള്ളിയാഴ്ചയാണ്. ഇതിന്റെ സല്‍ക്കാര ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് സംഭവം എന്നറിയുന്നു.
കുത്തേറ്റ് ഗുരുതര പരിക്കുകളോടെ പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച വിപിന്റെ മരണവിവരം അറിയാതെ ആശുപത്രിയില്‍ എത്തിയപ്പോഴാണ് ബിനീഷ് പിടിയിലായത്. പാലാ പൊലീസ് അന്വേഷണംആരംഭിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34






0 Comments