സുനില്‍ പാലാ
പട്ടാപ്പകല്‍ നടന്ന ഒട്ടുപാല്‍ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടും പ്രതിയെ പിടികൂടാനോ കേസെടുക്കാനോ തയ്യാറാകാതിരുന്ന രാമപുരം പൊലീസ് ഇത് സംബന്ധിച്ച് ഇന്നലെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഉടനടി കേസെടുക്കാന്‍ തയ്യാറായി. പരാതിക്കാരനായ പയപ്പാര്‍ അമ്പാട്ട് എ.ജി. പ്രസാദ് കുമാറിനെ ഇന്നലെ വൈകിട്ട് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്ത് കേസെടുക്കുകയായിരുന്നു.

നവംബര്‍ 28ന് മോഷണം സംബന്ധിച്ച് രാമപുരം പൊലീസില്‍ ആദ്യം പരാതി നല്‍കിയത്. എന്നാല്‍ കൈപ്പറ്റ് രസീത് നല്‍കിയില്ല. പിന്നീട് ഡിസംബര്‍ 3ന് രാമപുരം സ്റ്റേഷനിലെത്തി നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടപ്പോഴാണ് പരാതിയുടെ രസീത് കൊടുക്കാന്‍ പൊലീസ് തയ്യാറായതെന്ന് പ്രസാദ് പറഞ്ഞിരുന്നു. പ്രസാദ് റബര്‍ ടാപ്പ് ചെയ്യുന്ന കുറിഞ്ഞി വരകപ്പള്ളില്‍ റബര്‍ തോട്ടത്തിലുള്ള വീട്ടുമുറ്റത്തുനിന്നും കഴിഞ്ഞ മൂന്ന് തവണയായി വന്‍തോതില്‍ ഒട്ടുപാല്‍ മോഷണം പോയിരുന്നു.
വണ്ടിയോടിക്കാന്‍ പോലും ആളില്ല, പിന്നെ ഞങ്ങളെന്തുചെയ്യും
കേസെടുക്കാനോ പ്രതിയെ പിടികൂടാനോ കഴിയാതിരുന്നതിനെപ്പറ്റി നിരവധി പരാധീനതകളാണ് പരാതിക്കാരനോട് പൊലീസ് നിരത്തിയത്. വൈക്കത്തഷ്ടമി, പൈക ജൂബിലിത്തിരുന്നാള്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടി തുടങ്ങിയവ കൊണ്ട് തങ്ങള്‍ വലയുകയാണെന്നും അതിനാലാണ് കൂടുതല്‍ അന്വേഷണം നടത്താന്‍ കഴിയാതെ വന്നതെന്നും പൊലീസ് പറഞ്ഞതായി പ്രസാദ് കുമാര്‍ വെളിപ്പെടുത്തി. വണ്ടിയോടിക്കാന്‍ പോലും ആളില്ലാതെ തങ്ങള്‍ എന്തുചെയ്യാനാണെന്ന നിസ്സഹായതയും അന്വേഷണ സംഘം പങ്കുവച്ചതായും പ്രസാദ് പറയുന്നു.
മോഷ്ടാവിനെ പിടികൂടിയാല്‍ മറ്റുപല കേസുകള്‍ക്കും തുമ്പുണ്ടായേക്കാം.
സിസിടിവി ദൃശ്യത്തില്‍ കണ്ട ഒട്ടുപാല്‍ മോഷ്ടാവിനെ പിടികൂടിയാല്‍ മറ്റ് പല മോഷണങ്ങള്‍ക്കും മോഷണശ്രമങ്ങള്‍ക്കും തുമ്പുണ്ടായേക്കാമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഏഴാച്ചേരിയില്‍ ഒരു റിട്ടയേര്‍ഡ് അധ്യാപകന്റെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന സംഭവം, ഏഴാച്ചേരി ആശ്രമം ജംഗ്ഷനില്‍ റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്റെ കൊച്ചുമകന്റെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത സംഭവം, ഈ ഭാഗങ്ങളിലുണ്ടായ നിരവധി മോഷണ ശ്രമങ്ങള്‍, ഏഴാച്ചേരി ഇരുപത്തെട്ട്കുന്ന് ഭാഗത്തുണ്ടായ വിവിധ മോഷണങ്ങളും മോഷണ ശ്രമങ്ങളും ഉള്‍പ്പെടെ തെളിയാനുള്ള സാധ്യത ഏറെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34

0 Comments