നടി ചൈത്രയെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി.... തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ കൊടുത്തത് ഭർത്താവ്



  നടി ചൈത്രയെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി. ഭർത്താവും നിർമാതാവുമായ ഹർഷവർധനനാണ് കന്നഡ സിനിമ–സീരിയൽ താരം ചൈത്രയെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ കൊടുത്തത്. ഡിസംബർ ഏഴിനാണ് ക്വട്ടേഷൻ സംഘം നടിയെ തട്ടിക്കൊണ്ടുപോയത്.  

 കഴിഞ്ഞ കുറേ കാലമായി ചൈത്രയും ഹർഷവർധനനും വേർപിരിഞ്ഞ് കഴിയുകയാണ്. മകളെ വിട്ടുകിട്ടാനായാണ് ഹർഷവർധൻ ചൈത്രയെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ നൽകിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 2023ലാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ എട്ട് മാസമായി ഇരുവരും വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. വേർപിരിയലിനു ശേഷം ചൈത്ര സീരിയൽ നടിയായി തുടരുകയായിരുന്നു. ഡിസംബർ 7ന് മൈസൂരുവിലേക്ക് ഷൂട്ടിങിനായി പോകവെയാണ് ഹർഷവർധന്റെ നിർദേശാനുസരണം കൗശിക്ക് കൃത്യം നടത്തിയത്. 

 

 തട്ടിക്കൊണ്ടുപോകലിനായി 20,000 രൂപ അഡ്വാൻസായി നൽകിയതായും ആരോപിക്കപ്പെടുന്നു. മൈസൂരു റോഡ് മെട്രോ സ്റ്റേഷന് സമീപത്തു വച്ച് ചൈത്രയെ ബലമായി കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. 


 ക്വട്ടേഷൻ സംഘം ചൈത്രയെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ ഹർഷവർദ്ധൻ ചൈത്രയുടെ അമ്മയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. കുട്ടിയെ താൻ പറയുന്ന സ്ഥലത്ത് എത്തിച്ചാൽ ചൈത്രയെ വിട്ടുതരാമെന്നായിരുന്നു ഹർഷവർദ്ധൻ ചൈത്രയുടെ അമ്മയോട് പറഞ്ഞത്. കുട്ടിയെ അർസികെരെയിലേക്ക് കൊണ്ടുവരണം എന്നായിരുന്നു ആവശ്യം. പിന്നാലെ ചൈത്രയെ സുരക്ഷിതമായി വിട്ടയക്കുമെന്നും അറിയിച്ചു. സംഭവത്തിൽ ചൈത്രയുടെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.













പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments