'റൺവേയ്ക്ക് 100 അടി മുൻപേ വിമാനം നിലംപതിച്ചു, പിന്നാലെ വൻ സ്ഫോടനങ്ങൾ'; അജിത് പവാറിന്റെ അന്ത്യനിമിഷങ്ങൾ വിവരിച്ച് ദൃക്‌സാക്ഷി

 

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ദാരുണാന്ത്യത്തിനിടയാക്കിയ വിമാനാപകടത്തിന്റെ നടുക്കുന്ന വിവരങ്ങള്‍ പുറത്ത്. വിമാനം റണ്‍വേയില്‍ ലാന്‍ഡ് ചെയ്യാന്‍ വെറും 100 അടി മാത്രം ബാക്കിയുള്ളപ്പോഴാണ് തകര്‍ന്നു വീണതെന്ന് ദൃക്സാക്ഷി വെളിപ്പെടുത്തി. വിമാനം നിലംപതിച്ച ഉടന്‍ തന്നെ വലിയ സ്‌ഫോടനത്തോടെ തീപിടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.'വിമാനം താഴേക്ക് വരുമ്പോള്‍ തന്നെ എന്തോ അപകടം സംഭവിക്കാന്‍ പോകുന്നതായി തോന്നിയിരുന്നു. 


റണ്‍വേയിലേക്ക് എത്തുന്നതിന് തൊട്ടുമുന്‍പ് വിമാനം തകര്‍ന്നു വീണു. ഉടന്‍ തന്നെ വലിയൊരു സ്‌ഫോടനമുണ്ടാകുകയും വിമാനം തീഗോളമായി മാറുകയും ചെയ്തു. അതിനു പിന്നാലെ നാലഞ്ചു തവണ കൂടി സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ യാത്രക്കാരെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കത്തുന്ന തീ കാരണം വിമാനത്തിനടുത്തേക്ക് പോലും പോകാന്‍ സാധിച്ചില്ല.'അജിത് പവാറിന്റെ വിയോഗവാര്‍ത്ത പുറത്തുവന്നതോടെ മഹാരാഷ്ട്ര ഒന്നടങ്കം ദുഃഖത്തിലാണ്ടു. 

സഹപ്രവര്‍ത്തകരും പാര്‍ട്ടി പ്രവര്‍ത്തകരും പൊട്ടിക്കരയുന്ന ദൃശ്യങ്ങളാണ് ബാരാമതിയില്‍ നിന്നും മുംബൈയില്‍ നിന്നും വരുന്നത്. മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിക്കരഞ്ഞു. 'തകര്‍ന്നുപോയി' എന്നാണ് അജിത് പവാറിന്റെ സഹോദരിയും എന്‍സിപി (എസ്പി) നേതാവുമായ സുപ്രിയ സുലെ സമൂഹമാധ്യമത്തില്‍ കുറിച്ചത്.  മുംബൈയില്‍ നിന്ന് പുറപ്പെട്ട് ഒരു മണിക്കൂറിന് ശേഷമാണ് 'ലിയര്‍ജെറ്റ് 45' വിമാനം ബാരാമതിയില്‍ ലാന്‍ഡിംഗിനിടെ നിയന്ത്രണം നഷ്ടമായി തകര്‍ന്നത്. അജിത് പവാറിനൊപ്പം രണ്ട് പൈലറ്റുമാരും ഒരു സഹായിയും സുരക്ഷാ ഉദ്യോഗസ്ഥനുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments