തൊടുപുഴ നഗരമധ്യത്തില്‍ വ്യാപാര സ്ഥാപനത്തിന് മുന്നിലുണ്ടായ തീപിടുത്തം പരിഭ്രാന്തി പരത്തി. തൊടുപുഴ നഗരസഭ ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപമുള്ള വ്യാപാര സമുച്ചയത്തിന് മുന്നിലാണ് ഇന്ന് തീപിടുത്തമുണ്ടായത്. നിരവധി കടകള്‍ പ്രവര്‍ത്തിക്കുന്ന തിരക്കേറിയ മേഖലയായതിനാല്‍ വലിയൊരു ദുരന്തസാധ്യതയാണ് ഫയര്‍ഫോഴ്‌സിന്റെ ഇടപെടലിലൂടെ ഒഴിവായത്.
തൊടുപുഴ നഗരസഭ ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപം വ്യാപാര സ്ഥാപനത്തിന് മുന്നില്‍ പെട്ടെന്ന് തീ പടരുകയായിരുന്നു. തൊട്ടടുത്തായി ഒട്ടനവധി കടകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. വിവരം ലഭിച്ചയുടന്‍ തൊടുപുഴ ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി.
അതിവേഗം തീ നിയന്ത്രണവിധേയമാക്കിയതിനാല്‍ സമീപത്തെ കെട്ടിടങ്ങളിലേക്കോ കടകളിലേക്കോ തീ പടര്‍ന്നില്ല. പ്രദേശത്ത് ജനത്തിരക്കുള്ള സമയത്തായിരുന്നു സംഭവം. കൃത്യസമയത്ത് അഗ്‌നിശമന സേന എത്തിയതുകൊണ്ട് വലിയ അപകടവുമാണ് ഒഴിവാക്കാനായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ തീപിടുത്തത്തിന് പിന്നിലെന്ന് അധികൃതര്‍ പരിശോധിച്ചുവരികയാണ്.




0 Comments