കളരിയമാക്കൽ ചെക്ക് ഡാം ....... പലക നീക്കാതെ തന്നെ മാലിന്യം നീക്കും ...... മുമ്പ് മാറ്റിയ പലകകൾ നാട്ടുകാർ പുനസ്ഥാപിച്ചിരുന്നു..... ഇന്ന് മാണി.സി. കാപ്പൻ എം. എൽ . എ . വിളിച്ചു ചേർത്ത യോഗത്തിലാണ് പ്രശ്ന പരിഹാരത്തിന് നിർദ്ദേശം ഉയർന്നത്. ...... എല്ലാ വരും മാലിന്യ നീക്കത്തിന് മുൻഗണന നൽകിയപ്പോൾ പലക നീക്കിയാൽ കുടിവെള്ള വിതരണം മുട്ടുമെന്ന് റിപ്പോർട്ട് ചെയ്തത് "യെസ് വാർത്ത " മാത്രം




Yes vartha Follow up - 7

കളരിയമാക്കൽ ചെക്ക് ഡാം ....... 
പലക നീക്കാതെ തന്നെ മാലിന്യം നീക്കും ...... മുമ്പ് മാറ്റിയ പലകകൾ നാട്ടുകാർ പുനസ്ഥാപിച്ചിരുന്നു..... ഇന്ന് മാണി.സി. കാപ്പൻ എം. എൽ . എ . വിളിച്ചു ചേർത്ത യോഗത്തിലാണ് പ്രശ്ന പരിഹാരത്തിന് നിർദ്ദേശം ഉയർന്നത്. ...... എല്ലാ വരും മാലിന്യ നീക്കത്തിന് മുൻഗണന നൽകിയപ്പോൾ പലക നീക്കിയാൽ കുടിവെള്ള വിതരണം മുട്ടുമെന്ന് റിപ്പോർട്ട് ചെയ്തത് "യെസ് വാർത്ത " മാത്രം. ഇത് ഇന്നലെ വാട്ടർ അതോറിറ്റി അധികൃതരും ശരി വെച്ചിരുന്നു


 കളരിയാമ്മാക്കൽ ചെക്ക് ഡാമിലെ  മാലിന്യ നീക്കത്തിന് നടപടിയായി. എംഎൽഎ മാണി. സി. കാപ്പന്റെ നേതൃത്വത്തിൽ ഇന്ന്  വിളിച്ചുകൂട്ടിയ യോഗത്തിലാണ് തീരുമാനമായത്. 

മൈനർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ചെക്ക് ഡാമിലെ  മാലിന്യം നീക്കം ചെയ്യുന്നതിനായി തടയണ  നീക്കിയതോടെ  സമീപപ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് എംഎൽഎ അടിയന്തരയോഗം വിളിച്ചു ചേർത്തത്. 



ഫെബ്രുവരി 2 തിങ്കളാഴ്ച മുതൽ മാലിന്യം നീക്കം ചെയ്യുന്ന നടപടികൾ ആരംഭിക്കു മെന്നും അഞ്ചു ദിവസത്തിനുള്ളിൽ മാലിന്യനീക്കം പൂർത്തീകരിക്കുമെന്നും യോഗത്തിൽ  തീരുമാനമായി.

 മാലിന്യ നീക്കം ചെയ്യുന്നതോടെ കുടിവെള്ളക്ഷാമത്തിനും പരിഹാരമാകുമെന്ന് പാലാ മുനിസിപ്പൽ  വാർഡ് കൗൺസിലർ ടോണി തൈപ്പറമ്പിൽ പറഞ്ഞു. 


ജനങ്ങളുടെ പ്രാഥമിക ആവശ്യമായ കുടിവെള്ള പ്രശ്നത്തിൽ പരിഹാരം നേടിത്തന്ന എംഎൽഎക്ക് നന്ദി പറയുന്നതായി  ഭരണങ്ങാനം വാർഡ് മെമ്പർ സിന്ധു പ്രദീപ് പറഞ്ഞു. 
ഇടപ്പാടി, ഭരണങ്ങാനം പ്രദേശത്തെ കുടിവെള്ള പദ്ധതിക്കായിരുന്നു ചെക്ക് ഡാമിലെ തടയണം നീക്കം ചെയ്തതോടെ ഭീഷണിയായത്. 


ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് എൻജിനീയർ ഹേമന്ത്, AxE.മനോജ് കെ സി, പാലാ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിലെ  ബിജു വരിക്കാനി, പ്രദേശത്തെ കുടിവെള്ള പദ്ധതി കമ്മിറ്റി മെമ്പർ പുഷ്പകരൻ, ബിനീഷ്, എന്നിവർ യോഗത്തിൽ പങ്കെടുത്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments