പെൻഷൻ ആരുടെയും ഔദാര്യമല്ലെന്നും അവകാശമാണെന്നും മാണി.സി. കാപ്പൻ എംഎൽഎ.
ഫോറം ഓഫ് സിവിൽ പെൻഷനേഴ്സ് അസോസിയേഷൻ പാലാ മേഖല കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ. ജീവിതത്തിന്റെ മുക്കാൽ ഭാഗത്തോളം കേന്ദ്രസർക്കാർ സേവനം നടത്തി വാർദ്ധക്യത്തിൽ കിട്ടേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് അവഗണനയാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
കേന്ദ്ര ഗവൺമെൻ് ജീവനകാർക്ക് നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന പെൻഷൻ' , ക്ഷാമാശ്വാസം.
മെഡിക്കൽ അലവൻസ് എന്നിവ ഇല്ലാഴ്മ ചെയ്യുവാനുള്ള നിയമമായ പെൻഷൻ വാലിഡേഷൻ ആക്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫോറം ഓഫ് സിവിൽ പെൻഷനേഴ്സ് അസോസിയേഷൻ നടത്തിവരുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി പാലാ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ മേഖല കൺവെൻഷൻ സംഘടിപ്പിച്ചു.
സംസ്ഥാന സെക്രട്ടറി ഗുരുപ്രസാദ് മുഖ്യപ്രഭാക്ഷണം നടത്തി. കോട്ടയം ജില്ല ചെയർമാൻ ജോൺ വി. ഡാനിയേൽ ട്രഷറർ പി.എസ് തങ്കപ്പൻ ' കെ.എസ് ഗോപിനാഥൻ നായർ 'വി.കെ ഗംഗാധരൻ, തോമസ് പോത്തൻ, ജോൺ വി.ഡാനിയൽ, വി.എസ് തങ്കപ്പൻ, സാബു സമ്പത്ത് കുമാർ, വൈശാഖ് പി, അജിത്ത് പി. ജി എന്നിവർ പ്രസംഗിച്ചു




0 Comments