കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) പരീക്ഷയിൽ മൂന്നാം റാങ്ക് നേടി ചേർപ്പുങ്കൽ സ്വദേശി. ചേർപ്പുങ്കൽ ഞൊങ്ങിണിയിൽ ആൽബർട്ട് എബ്രഹാം ആണ് മികച്ച നേട്ടം കൈവരിച്ചത്.


കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) പരീക്ഷയിൽ മൂന്നാം റാങ്ക് നേടി ചേർപ്പുങ്കൽ സ്വദേശി. ചേർപ്പുങ്കൽ ഞൊങ്ങിണിയിൽ ആൽബർട്ട് എബ്രഹാം ആണ് മികച്ച നേട്ടം കൈവരിച്ചത്. 

നിലവിലെ ഒരു പരിശീലന സംവിധാനങ്ങളുടെയും സഹായമില്ലാതെയാണ് ആൽബർട്ട് എന്ന 28-കാരൻ ഈ നേട്ടം കൈപിടിയൊതുക്കിയത് എന്നതാണ് ഇരട്ടിമധുരം നൽകുന്നത്. 

കെ എ എസ് 2020ൽ നടത്തിയ ആദ്യ പരീക്ഷയിൽ ആൽബർട്ട് പങ്കെടുത്തിരുന്നെങ്കിലും അന്ന് 36-ാം റാങ്കാണ് നേടാനായി. തുടർന്ന് കേന്ദ്ര പിഎസ്സിയുടെ പരീക്ഷകളിൽ തുടർച്ചയായി പങ്കെടുത്തെങ്കിലും ആഗ്രഹിച്ച നേട്ടം കൈവരിക്കാൻ കഴിയാതെ വന്നതോടെ വീണ്ടും കെ.എ.എസ് -ലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കെഎഎസിന്റെ സ്ട്രീം ഒന്ന് വിഭാഗത്തിലാണ് ആൽബർട്ട് മൂന്നാം റാങ്ക് ലഭിച്ചത്. 

കഴിഞ്ഞ ഒക്ടോബറിൽ സപ്ലൈകോയുടെ കമ്പനി ബോർഡ് ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് നിലവിൽ ഇടുക്കി അയ്യപ്പൻ കോവിൽ പഞ്ചായത്തിലെ പഞ്ചായത്ത് സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുകയാണ്.


 സ്ട്രീം ഒന്നിലുള്ള സെക്കൻഡ് ഗസറ്റഡ് ഓഫീസേഴ്സ് റാങ്കിലുള്ള തസ്തികളിലേക്ക് സർക്കാർ ട്രെയിനിങ്ങിന് വിളിക്കുകയാണ് അടുത്ത നടപടി. ട്രെയിനിങ് പൂർത്തിയാക്കിയ ശേഷം വിവിധ ഡിപ്പാർട്ട്മെന്റിലുകളിൽ ജോലിയിൽ പ്രവേശിക്കാം. ചേർപ്പുങ്കൽ ഞൊങ്ങിണിയിൽ എം.സി. എബ്രഹാമിന്റെയും ആലീസിന്റെയും മകനാണ് ആൽബർട്ട്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments